രാമനെയും രാമായണത്തെയും കൂട്ടുപിടിച്ച് രാജ്യത്ത് കലാപമുണ്ടാക്കരുതെന്ന്

വടകര: വാല്‍മീകി രാമായണത്തി‍​െൻറ പൊരുളറിയാതെ അതിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് രാമായണം എന്ന ഇതിഹാസ കൃതിയോട് ചെയ്യുന്ന അനീതിയാണെന്ന് സി.കെ. നാണു എം.എല്‍.എ അഭിപ്രായപ്പെട്ടു. കെ. കുഞ്ഞനന്തന്‍ നായര്‍ രചിച്ച 'രാമായണം നേര്‍വായന' എന്ന പഠനഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എടയത്ത് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങല്‍ കൃഷ്ണന്‍ രചിച്ച 'നിലാവ് വറ്റുന്നു' എന്ന കവിതസമാഹാരം കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളും യഥാക്രമം പുറന്തോടത്ത് ഗംഗാധരനും ഡോ. ശ്രീനിവാസനും ഏറ്റുവാങ്ങി. കുഞ്ഞനന്തന്‍ നായര്‍, യു. കലാനാഥന്‍, ടി.പി. കുഞ്ഞിരാമന്‍, നാണു പാട്ടുപുര, രാജീവ് മേമുണ്ട എന്നിവരെ നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സെമിനാറില്‍ യു. കലാനാഥന്‍, ഗംഗന്‍ അഴീക്കോട്, ശശികുമാര്‍ പുറമേരി, ധനവെച്ചപുരം സുകുമാരര്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങല്‍ കൃഷ്ണന്‍ സ്വാഗതവും സോമസുന്ദരന്‍ നന്ദിയും പറഞ്ഞു. രാജീവ് മേമുണ്ട അവതരിപ്പിച്ച മാജിക്ഷോയും നടന്നു. ലൈഫ് മിഷന്‍ പദ്ധതി; കുടുംബശ്രീയിലൂടെ അട്ടിമറിച്ചെന്ന് വടകര: സ്ഥലവും വീടും ഇല്ലാത്ത അനവധി പട്ടികജാതി കുടുംബങ്ങളെ ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയതായി ഭാരതീയ ദലിത് കോണ്‍ഗ്രസ് (ഐ) ജില്ല കമ്മിറ്റി ആരോപിച്ചു. ലൈഫ് മിഷന്‍ പദ്ധതി കുടുംബശ്രീയിലൂടെ അട്ടിമറിച്ചതായും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് സി.വി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ.സി. വാസു പ്രമേയം അവതരിപ്പിച്ചു. സാമിക്കുട്ടി, ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.