ഇടത് മദ്യനയം സംഭാവന ചെയ്യുന്നത് പാർട്ടിയെ എതിർക്കുന്നവരെ കശാപ്പ് ചെയ്യാനുള്ള പ്രവർത്തകരെ^ലതിക സുഭാഷ്

ഇടത് മദ്യനയം സംഭാവന ചെയ്യുന്നത് പാർട്ടിയെ എതിർക്കുന്നവരെ കശാപ്പ് ചെയ്യാനുള്ള പ്രവർത്തകരെ-ലതിക സുഭാഷ് കോഴിക്കോട്: തങ്ങളുടെ പാർട്ടിയെ എതിർക്കുന്നവരെ കശാപ്പ് ചെയ്യുന്നതിനായി, ലഹരിക്കടിമയായ പാർട്ടി പ്രവർത്തകരെ നമ്മുടെ നാടിന് സംഭാവന ചെയ്യുകയാണ് ഇടതുസർക്കാറി​െൻറ വികലമായ മദ്യനയമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് കുറ്റപ്പെടുത്തി. ഇടതുസർക്കാറി​െൻറ വികലമായ മദ്യനയത്തിനെതിരെ മഹിള കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാനതല പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇടതുപക്ഷം മദ്യലോബികളുടെ കൂട്ടുപിടിച്ച് പ്രചാരണം നടത്തുകയും അവരിൽനിന്നും പൈസ വാങ്ങി യു.ഡി.എഫ് സർക്കാറിനെ അധികാരത്തിൽനിന്നിറക്കുകയും ചെയ്തു. സ്ത്രീകളുടെ കണ്ണീരിന് വിലപറഞ്ഞാണ് ഇടതുസർക്കാർ ഓരോ തവണ‍യും അധികാരത്തിലേറുന്നത്. സർക്കാറി​െൻറ മദ്യനയത്താൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നതും സ്ത്രീകളും കുട്ടികളും തന്നെയാണ്. മാറിമാറിവരുന്ന ഓരോ സർക്കാറും എക്സൈസ് വകുപ്പിനുകീഴിൽ തന്നെ മദ്യത്തിനെതിരെ പ്രചാരണം നടത്തുന്ന രീതിയുണ്ടായിരുന്നു. യു.ഡി.എഫ് സർക്കാർ തുടങ്ങിവെച്ച സുബോധം പദ്ധതി നിലച്ചുപോയത് ഗവൺമ​െൻറിനുതന്നെ ബോധവും വെളിവും നഷ്ടപ്പെട്ടതിനാലാണ്. ടൂറിസത്തി​െൻറയും ഖജനാവിൽ പണം വർധിപ്പിക്കുന്നതി​െൻറയും പേരിൽ അടച്ച ബാറുകൾ തുറക്കുമ്പോൾ പ്രാദേശികമായി വീട്ടമ്മമാർ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് മഹിള കോൺഗ്രസ് ശക്തമായ പിന്തുണ നൽകുമെന്നും ഇത്തരം സമരങ്ങളെ മുന്നിൽനിന്ന് നയിക്കുമെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു. മദ്യനിരോധന സമിതി വനിതവിഭാഗം സംസ്ഥാന പ്രസിഡൻറ് പ്രഫ. ഒ.ജെ. ചിന്നമ്മ മുഖ്യപ്രഭാഷണം നടത്തി. പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറും കോർപറേഷൻ കൗൺസിലറുമായ പി. ഉഷാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫാത്തിമ റോഷ്ന, മാധുരി, ജയലക്ഷ്മി, രത്നവല്ലി, ഉഷ ഗോപിനാഥ്, കൃഷ്ണവേണി, സൗദ, രാധ ഹരിദാസ് എന്നിവർ സംസാരിച്ചു. ബേബി പയ്യാനക്കൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.