ബ്ലൂ ഗ്രീൻ ആൽഗ: ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽനിന്ന്​ ജല സാമ്പിൾ ശേഖരിച്ചു

മാവൂർ: ബ്ലൂ ഗ്രീൻ ആൽഗ പ്രതിഭാസത്തി​െൻറ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ പരിശോധന നടത്തി ജല സാമ്പിൾ ശേഖരിച്ചു. ഇരുവഴിഞ്ഞിപ്പുഴയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തെയ്യത്തുംകടവ് പാലത്തിനരികിൽനിന്നു കോട്ടമുഴിക്കടവ് പമ്പ് ഹൗസിനു സമീപത്തുനിന്നുമാണ് ജല സാമ്പിൾ ശേഖരിച്ചത്. ചാലിയാറിൽ കൂളിമാട് കടവിൽനിന്നും ഉൗർക്കടവിൽ കവണക്കല്ല് െറഗുലേറ്റർ കം ബ്രിഡ്ജിനു സമീപത്തുനിന്നും സാമ്പിൾ ശേഖരിച്ചു. ചാലിയാറിൽ അരീക്കോട് ഭാഗത്തും ഇരുവഴിഞ്ഞിയിൽ കൊടിയത്തൂർ കോട്ടമൂഴിക്കടവ്, കാരശ്ശേരി ആറ്റുപുറം, വൈശ്യപുരം, മാളിയേക്കൽ ഭാഗങ്ങളിൽ ബ്ലൂ ഗ്രീൻ ആൽഗ കണ്ടെത്തിയിരുന്നു. ഇരുവഴിഞ്ഞിയിലെയും ചാലിയാറിലെയും വിവിധ ഭാഗങ്ങളിൽനിന്ന് കുടിവെള്ള പദ്ധതികൾക്കും മറ്റും ജലം ശേഖരിക്കുന്നുണ്ട്. കുടിവെള്ളം പമ്പ് ചെയ്യുന്ന ഭാഗത്തെ ജലം ഉപയോഗ യോഗ്യമാണോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതും ജല സാമ്പിൾ ശേഖരിച്ചതും. ജലവിഭവ ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥരാണ് സാമ്പിൾ എടുത്തത്. ദുരന്തനിവാരണ ചുമതലയുള്ള െഡപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി, അഡീഷനൽ തഹസിൽദാർ (എൽ.ആർ) ഇ. അനിതകുമാരി, സി.ഡബ്ല്യൂ.ആർ.ഡി.എം ശാസ്ത്രജ്ഞൻ ഡോ. എസ്. ദീപു, മലിനീകരണ നിയന്ത്രണബോർഡ് അസി. എൻവയൺമ​െൻറൽ എൻജിനീയർ കെ.ബി. മുകുന്ദൻ, അസി. എൻജിനീയർ എൻ.പി. അനുശ്രീ, വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ റോയ് ജോർജ്, അസി. എൻജിനീയർമാരായ കെ.ടി. അബി, ടി.കെ. അബ്ദുൽ ശരീഫ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, വൈസ് പ്രസിഡൻറ് എ.സി. സ്വപ്ന, ഷിജി പരപ്പിൽ, നാസർ കൊളായി എന്നിവരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.