കൊയപ്പ ഫുട്ബാൾ ടൂർണമെൻറിന്​ ഇന്ന​ു തുടക്കം

കൊടുവള്ളി: ഒരു മാസം നീളുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിന് ചൊവ്വാഴ്ച കൊടുവള്ളിയിൽ തുടക്കമാകും. ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നഗരസഭ ഫ്ലഡ്ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമ​െൻറി​െൻറ ഉദ്ഘാടന ചടങ്ങുകൾ വൈകീട്ട് ഏഴു മണിക്ക് നടക്കും. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് വെടിക്കെട്ട് പ്രയോഗവും ലൈറ്റ് ഷോയും നടക്കും. കളിയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച ന്യൂ ലക്കി സോക്കർ ആലുവയും മെഡിഗാർഡ് അരീക്കോടും തമ്മിൽ മാറ്റുരക്കും. കൊടുവള്ളിയുടെ ഉത്സവമായ ഫുട്ബാൾ മേളയുടെ വരവറിയിച്ച് തിങ്കളാഴ്ച സാംസ്കാരിക വിളംബര ജാഥ സംഘടിപ്പിച്ചു. ആർ.ടി.ഒ ഓഫിസ് പരിസരത്തുനിന്നാരംഭിച്ച ജാഥ കൊടുവള്ളി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഘോഷയാത്രക്ക് കാരാട്ട് റസാഖ് എം.എൽ.എ, വായോളി മുഹമ്മദ് മാസ്റ്റർ, കെ. ബാബു, ഒ.പി. റഷീദ്, ടി.പി. അബ്ദുൽ മജീദ്, നൂർ മുഹമ്മദ്, നസീഫ് പാലക്കുറ്റി, സിദ്ദീഖ് മലബാരി, കെ.കെ. സുബൈർ, തങ്ങൾസ് മുഹമ്മദ്, പി.ടി.എ. ലത്തീഫ്, ഒ.ടി. സുലൈമാൻ, സി.പി. ഫൈസൽ, സി.പി. നാസർ കോയ തങ്ങൾ, ഒ.പി. റസാഖ്, ഒ.പി.ഐ. കോയ, പി.ടി. അസ്സൈൻകുട്ടി, ഇ.സി. ബഷീർ, കെ.സി.എൻ. അഹമ്മദ് കുട്ടി, സി.കെ. ജലീൽ, കെ. അസ്സയിൽ, സി.എം. ഗോപാലൻ, രാധാകൃഷ്ണൻ, ഫൈസൽ കാരാട്ട്, കെ.കെ. ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.