ചെങ്ങോടുമല ടാങ്ക്: പഞ്ചായത്ത് ഒളിച്ചുകളിക്കു​െന്നന്ന്

പേരാമ്പ്ര: സർക്കാർ ഭൂമി കൈയേറി സ്വകാര്യവ്യക്തി ചെങ്ങോടുമല കുടിവെള്ളപദ്ധതിയുടെ ടാങ്ക് പൊളിച്ച സംഭവത്തിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒളിച്ചുകളിക്കുന്നതായി ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ക്വാറി തുടങ്ങാൻ നാലുമാസം മുമ്പാണ് സ്വകാര്യവ്യക്തി കുടിവെള്ള ടാങ്ക് പൊളിച്ച് തേങ്ങാപുരയാക്കി മാറ്റിയത്. തുടർന്ന് ഓവർസിയർ സ്ഥലം സന്ദർശിച്ച് ഈ കെട്ടിടത്തിന് നമ്പർ നൽകുകയും ചെയ്തു. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധവുമായി വന്നപ്പോൾ പഞ്ചായത്ത്, തേങ്ങാപുര നിർമിച്ച ഉടമയെ വിളിച്ച് മധ്യസ്ഥശ്രമം നടത്തിയതല്ലാതെ ഒരു നിയമ നടപടിയും സ്വീകരിച്ചില്ല. നാലുമാസം കഴിഞ്ഞ് ഇപ്പോൾ ആ ടാങ്ക് പൂർണമായും പൊളിച്ചുമാറ്റിയിട്ടും പഞ്ചായത്ത് ഉറക്കമുണർന്നില്ല. സർക്കാർ സ്ഥലം കൈയേറി പൊതുമുതൽ നശിപ്പിച്ച വ്യക്തിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ നാല് മാസം കഴിഞ്ഞിട്ടും പഞ്ചായത്തധികൃതർ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി ആരോപണം. ബ്ലോക്ക് പഞ്ചായത്തി​െൻറ ഉടമസ്ഥതയിലാണ് കുടിവെള്ള ടാങ്കെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പേക്ഷ, 2008 ഡിസംബർ 22ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഡി. 102/103 നമ്പർ കത്ത് പ്രകാരം കോട്ടൂർ ഗ്രാമപഞ്ചായത്തിന് കൈമാറാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നത്. ഇരു തദ്ദേശ സ്ഥാപനങ്ങളും കൈമലർത്തുമ്പോൾ സർക്കാർഭൂമിയും ആസ്തിയും സ്വകാര്യവ്യക്തി കൈയേറി തോന്നിയപോലെ ചെയ്യുകയാണ്. പഞ്ചായത്ത് നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചാൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.