ചെറുവണ്ണൂർ വില്ലേജി​െൻറ ചുറ്റുമതിൽ നിർമാണം പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ തടഞ്ഞു

പേരാമ്പ്ര: ചെറുവണ്ണൂർ വില്ലേജ് ഓഫിസി​െൻറ ചുറ്റുമതിൽ നിർമാണം പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ തടഞ്ഞു. ഈ മാസം 15ന് കോൺട്രാക്ടർ സാധനങ്ങൾ ഇറക്കുമ്പോഴാണ് തടഞ്ഞത്. വില്ലേജ് ഒാഫിസി​െൻറ പിൻഭാഗത്തായുള്ള കൃഷിഭവൻ, സുഭിക്ഷ എന്നീ സ്ഥാപനങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുമെന്ന് കാണിച്ചാണ് പ്രവൃത്തി തടഞ്ഞത്. കൂടാതെ, വില്ലേജ് ഓഫിസ് സ്ഥലത്തി​െൻറ ഒരുഭാഗത്തുകൂടി പഞ്ചായത്ത് ഓഫിസിലേക്കുള്ള വഴിയും അഗ്രോ സർവിസ് സ​െൻററി​െൻറ വർക്കിങ് ഷെഡിലേക്കുള്ള വഴിയും ഉണ്ടെന്നാണ് പ്രസിഡൻറി​െൻറ വാദം. ഈ സ്ഥലത്തി​െൻറ തൊട്ടുപിറകിൽ പഞ്ചായത്ത് ബസ്സ്റ്റാൻഡും നിർമിക്കുമെന്നും പറയുന്നു. അതുകൊണ്ട് വഴിക്കുള്ള സ്ഥലം ഒഴിവാക്കി ബാക്കി കെട്ടി സംരക്ഷിക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്. എന്നാൽ, സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയിലേക്ക് വാഹനം പ്രവേശിക്കാനുള്ള വഴിയൊരുക്കാനാണ് പ്രസിഡൻറ് ഇടപെട്ടതെന്നാണ് വില്ലേജ് ഒാഫിസർ തഹസിൽദാർക്ക് നൽകിയ വിശദീകരണം. വില്ലേജ് ഒാഫിസിനു ചുറ്റുമതിൽ നിർബന്ധമാണെന്നും പ്രവൃത്തി തടഞ്ഞാൽ തുക ലാപ്സാവുമെന്നും ഇതി​െൻറ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡൻറിനായിരിക്കുമെന്നുമാണ് തഹസിൽദാർ നൽകിയ കത്തിൽ പറയുന്നത്. പഞ്ചായത്ത് ഒാഫിസി​െൻറ അറ്റകുറ്റ പ്രവൃത്തി നടത്തുമ്പോൾ എടുത്ത മണ്ണ് വില്ലേജ് ഒാഫിസിനു മുന്നിൽ നിക്ഷേപിച്ചത് മാറ്റണമെന്നാവശ്യപ്പെട്ട് വില്ലേജ് ഒാഫിസറും പ്രസിഡൻറിന് കത്ത് നൽകിയിട്ടുണ്ട്. ചെറുവണ്ണൂരിലെ ഈ രണ്ട് സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വാശി കാരണം ജനങ്ങളാണ് ദുരിതത്തിലാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.