വടകര: പ്ലസ്ടു പരീക്ഷ കഴിഞ്ഞ ആഹ്ലാദം പങ്കിടാന്‍ വടകര മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. പൊലീസിെൻറ കര്‍ശന നിയന്ത്രണം കാരണം പലയിടങ്ങളിലും പ്രശ്നങ്ങള്‍ ഒഴിവായത്. പ്ലസ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പരീക്ഷ അവസാനിക്കുന്ന ദിവസം കുഴപ്പമുണ്ടാകുമെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വടകര ബി.ഇ.എം, പുതിയാപ്പ് സംസ്കൃതം, പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി, മേമുണ്ട ഹൈസ്കൂള്‍, മേമുണ്ട അന്‍സാര്‍ കോളജ്, ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി, ആയേഞ്ചരി റഹ്മാനിയ, മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ പൊലീസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ബാന്‍ഡ് മേളങ്ങളടക്കം മുന്‍കൂട്ടി ഏര്‍പ്പാടാക്കിയാണ് പലയിടങ്ങളിലും ആഘോഷം കൊഴുപ്പിക്കാന്‍ തയാറെടുത്തത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തന്നെ ചായംപൂശി പരസ്പരം കലഹിക്കുന്ന അവസ്ഥയാണുണ്ടായത്. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും വാശിയോടെയാണ് ആഘോഷത്തിന് തയാറെടുത്തത്. ഇതിനുശേഷം പുസ്തകങ്ങളും, യൂനിഫോമുകളും നശിപ്പിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഇതേത്തുടര്‍ന്ന് പൊലീസിന് പലയിടങ്ങളിലും വിദ്യാര്‍ഥികളെ വിരട്ടി ഓടിക്കേണ്ടി വന്നു. പലയിടങ്ങളില്‍നിന്നും മദ്യക്കുപ്പികളും, ബാന്‍ഡ് സെറ്റും, പടക്കങ്ങളും പൊലീസ് പിടിച്ചെടുത്തു. പരീക്ഷ അവസാനിക്കുന്ന ദിവസം കുഴപ്പങ്ങളില്ലാതെ പിരിഞ്ഞുപോകണമെന്ന് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ അധികൃതരും, പി.ടി.എ കമ്മിറ്റിയും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. മോര്‍ഫ് ചെയ്ത സംഭവം; സ്ത്രീ കൂട്ടായ്മ പ്രകടനം നടത്തി വടകര: വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തില്‍നിന്നും സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീലമായി മോര്‍ഫ് ചെയ്തതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സ്റ്റുഡിയോ ഉടമയുടെ നാടായ വൈക്കിലശ്ശേരി മലോല്‍മുക്കിലാണ് പ്രകടനം നടത്തിയത്. കൂട്ടായ്മക്ക് പിന്തുണയുമായി പ്രദേശത്ത് സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. ചോറോട് പഞ്ചായത്ത് മെംബര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. ലിസി, മഠത്തില്‍ ശശി, വിശ്വന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍, എന്‍.കെ. മോഹനന്‍, രാജീവന്‍ ആശാരിമീത്തല്‍, മഞ്ജുഷ എടപ്പാനിക്കോട്, സി.എം. രജി, കെ.എം. ലിഖിത എന്നിവര്‍ സംസാരിച്ചു. സംഭവത്തിലെ പ്രതികളെ കണ്ടെത്തി ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മലോല്‍മുക്കില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.