എം.ബി.ബി.എസ് പരീക്ഷ: മെഡിക്കൽ കോളജിൽ തോറ്റത് 34 വിദ്യാർഥികൾ

കോഴിക്കോട്: മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയെഴുതിയ 196 പേരിൽ തോറ്റത് 34 വിദ്യാർഥികൾ. ഇതിൽ 30 പേരും ജനറൽ മെഡിസിൻ പ്രാക്ടിക്കൽ പരീക്ഷയിലാണ് പരാജയപ്പെട്ടത്. കൂട്ടപരാജയത്തെ സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന അക്കാദമിക് കൗൺസിൽ യോഗത്തിലും ബുധനാഴ്ചത്തെ അധ്യാപക-രക്ഷാകർതൃ യോഗത്തിലും ചർച്ച നടത്തും. സംഭവത്തിൽ വിദ്യാർഥി യൂനിയൻ മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകി. ശരാശരി നിലവാരത്തിനു മുകളിലുള്ള വിദ്യാർഥികളാണ് പരാജയപ്പെട്ടതെന്നും എക്സാമിനറുടെ വീഴ്ചയെത്തുടർന്നാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും യൂനിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. എന്നാൽ, കേരള ആരോഗ്യ സർവകലാശാല (കുഹാസ്) നടത്തിയ പരീക്ഷയുടെ ഫലത്തെ സംബന്ധിച്ച് മെഡിക്കൽ കോളജിന് ഒന്നും ചെയ്യാനാവില്ലെന്നതാണ് അധികൃതരുടെ വിശദീകരണം. യോഗത്തിൽ സംഭവിച്ചതെന്താണെന്ന് വിദ്യാർഥികളോട് ചോദിച്ചറിയുകയും ആവർത്തിക്കാതിരിക്കാൻ വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തുമെന്നും പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.