കണക്കുപറമ്പ് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

ചേന്ദമംഗലൂർ: വെൽഫെയർ പാർട്ടി ചേന്ദമംഗലൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന കണക്കുപറമ്പ് കുടിവെള്ള പദ്ധതി പ്രവൃത്തി ആരംഭിച്ചു. മുക്കം മുനിസിപ്പാലിറ്റി 18ാം ഡിവിഷനിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കണക്കുപറമ്പ്, ഹൈസ്കൂൾകുന്ന്, എവറസ്റ്റ്കുന്ന് ഭാഗങ്ങളിലെ 62 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിക്ക് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റ്, ഇസ്ലാഹിയ അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, ഗുണകാംക്ഷികൾ എന്നിവരാണ് പദ്ധതിയുടെ വിജയത്തിനായി വെൽെഫയർ പാർട്ടിയുമായി കൈകോർക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് കിണറിനും ഹൈസ്കൂൾകുന്നിൽ ടാങ്കിനുമുള്ള സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ട്. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. വെൽെഫയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ.കെ. ബാവ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, ജില്ല കമ്മിറ്റി അംഗം രാജു പുന്നക്കൽ, മണ്ഡലം സെക്രട്ടറി ലിയാഖത്തലി, ബന്ന ചേന്ദമംഗലൂർ, ഒ. അബ്ദുൽ അസീസ്, സുനിൽ ചക്കിട്ടക്കണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.