പുഴഭിത്തി നിർമാണത്തെ ചൊല്ലി വിവാദം, നിർമാണത്തിൽ ക്രമക്കേടെന്ന്

പാറക്കടവ്: ഉമ്മത്തൂർ ചേട്യാലക്കടവിൽ പുഴ ഭിത്തി നിർമാണത്തെ ചൊല്ലി വിവാദം. നിർമാണത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ വാണിമേലിലെ കെ.കെ. ജാഫർ രംഗത്തുവന്നതോടെ കരാറുകാർക്ക് അനുകൂല നിലപാടുമായി ഒരു വിഭാഗം നിലപാടെടുത്തതാണ് നിർമാണ പ്രവർത്തനത്തെ വിവാദത്തിലാക്കിയത്. 23 ലക്ഷം രൂപ ചെലവിലാണ് പുഴ ഭിത്തി നിർമിക്കുന്നത്. ഉടുമ്പിറങ്ങി മലയിലേക്ക് ഇന്ന് സി.പി.എം മാർച്ച് വാണിമേൽ: വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ പരിസ്ഥിതി ലോല പ്രദേശത്തെ ഖനന സ്ഥലത്തേക്ക് ഞായറാഴ്ച സി.പി.എമ്മി​െൻറയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ മാർച്ച് നടത്തും. രാവിലെ എട്ട് മണിയോടെ വിലങ്ങാട് കേന്ദ്രീകരിക്കുന്ന പ്രവർത്തകർ മലയോരത്ത് എത്തി ഖനന മാഫിയകൾ നികത്തിയ പ്രകൃതിദത്ത നീരുറവകൾ പുനഃസ്ഥാപിക്കും. നാട്ടുകാർക്ക് ഉപകാരപ്രദമായ റോഡ് പുനഃസ്ഥാപിക്കും. സി.പി.എം നേരിട്ട് സമരത്തിന് നേതൃത്വം നൽകുന്നത് ആദ്യമാണ്. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തെ ഖനനസ്ഥലത്തേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ഖനനകേന്ദ്രം അടിച്ച് തകർത്തതോടെ ഖനന നീക്കം സജീവമാവുകയായിരുന്നു. കരിങ്കൽ ഖനനത്തിന് സർക്കാർ നൽകിയ ഇളവുകൾ പ്രയോജനപ്പെടുത്തി അധികൃതരുടെ ഒത്താശയോടെ ഖനനം നടത്താനാണ് ഖനന മാഫിയയുടെ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.