ബിസിനസ്​......... ക​ണ്ണ​ങ്ക​ണ്ടി​യി​ൽ വർഷാന്ത്യ വി​റ്റഴിക്കൽ മേള

കോഴിക്കോട്: മലബാറിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് ശൃംഖലയായ കണ്ണങ്കണ്ടിയിൽ ബിഗ് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചു. ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 55 ശതമാനംവരെ കിഴിവിൽ കമ്പനി വാറൻഡിയോടെ സ്വന്തമാക്കാം. പാക്കിങ്ങിലും ട്രാൻസ്പോർേട്ടഷനിലും ചെറിയ സ്ക്രാച് വീഴുന്നതും ഡിസ്പ്ലേയിൽവെച്ച് അൽപം നിറംമങ്ങിയതുമായ ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതാണ് ഇൗ ക്ലിയറൻസ് സെയിൽ. ഇത്രയും വിലക്കുറവിൽ വിറ്റഴിക്കുന്ന വർഷത്തിലെ ഒരേയൊരു മേളയാണ് ഇതെന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അപൂർവാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാനേജ്മ​െൻറ് അറിയിച്ചു. അതേസമയം, ഇൗ ഒാഫർ തിരഞ്ഞെടുത്ത ഷോറൂമുകളിൽ മാത്രമാണ്. കൂടാതെ, എക്സ്ചേഞ്ച് സൗകര്യവും സിൽവർ ജൂബിലി ഒാഫറുകളായ 25 പവൻ ഡയമണ്ട് നെക്ക്ലേസ്, 100 ശതമാനം കാഷ്ബാക്ക് ഒാഫർ (ഒരാൾക്ക്) എന്നിവ നറുക്കെടുപ്പിലൂടെ നേടാനും അവസരവുമുണ്ട്. അടുത്ത നറുക്കെടുപ്പ് ഇൗ മാസം 31ന്. കൂടുതൽ വിവരങ്ങൾക്ക്: 9072277004, 9072277002.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.