നാദാപുരം: കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങണ്ണൂരിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മുടവന്തേരി ശാഖ യൂത്ത് ലീഗ് സെക്രട്ടറി ചേനോളി മുഹമ്മദിനെ കള്ളക്കേസെടുത്ത് റിമാൻഡ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്തരം പ്രവൃത്തികൾകൊണ്ട് അക്രമികൾക്ക് കൂടുതൽ പ്രോത്സാഹനം ഉണ്ടാകുകയേ ഉള്ളൂവെന്നും യൂത്ത്ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. നാസർ, പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സമീർ, സെക്രട്ടറി ഹമീദ് എന്നിവർ പറഞ്ഞു. രാത്രി പത്തരക്കാണ് അക്രമം നടന്നത്. ഒമ്പതരക്ക് വീട്ടിൽ കയറിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പൊലീസിെൻറ മുമ്പിൽ സമർപ്പിച്ചിട്ടും സി.പി.എമ്മിെൻറ നിർബന്ധത്തിനു വഴങ്ങി പാതിരക്ക് വീട്ടിൽക്കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.പി.എമ്മിെൻറ ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം പ്രവൃത്തികൾക്ക് പൊലീസ് വഴങ്ങുകയാണെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനകീയ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു. വിഷ്ണുമംഗലം ബണ്ട് പരിസരത്തെ മാലിന്യം നീക്കംചെയ്യണം -ഓയിസ്ക നാദാപുരം: വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പുഴയിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഓയിസ്ക ഇൻറർനാഷനൽ നാദാപുരം ചാപ്റ്റർ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയമായി നിർമിച്ച ബണ്ട് കാരണം പുഴയുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടാണ് നിൽക്കുന്നത്. ഇതിെൻറ ഫലമായി പുഴയുടെ ഉത്ഭവസ്ഥാനത്തുള്ളതടക്കം മാലിന്യങ്ങൾ ബണ്ട് പരിസരത്താണ് അടിഞ്ഞുകൂടിയിരിക്കുന്നത്. വടകര മുനിസിപ്പൽ പ്രദേശത്തടക്കം കുടിവെള്ളം പമ്പ് ചെയ്യുന്നത് ഇവിടെനിന്നായതിനാൽ രൂക്ഷമായ ആരോഗ്യപ്രശ്നത്തിന് മാലിന്യം കാരണമാകും. കെ.എം. മോഹൻദാസ്, കെ.കെ. ഫൈസൽ, എൻ.കെ. അബ്ദുൽ സലിം, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറായി എൻ.കെ. അബ്ദുൽ സലീമിനെയും സെക്രട്ടറിയായി കെ.എം. മോഹൻദാസിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.