for back page with photo ജയിൽ സുരക്ഷ ഒരുക്കാൻ 120 പുരുഷന്മാർക്കൊപ്പം ദീപയും

photo kp deepa ftpയിൽ തിരുവനന്തപുരം: ജയിൽ സുരക്ഷ ഒരുക്കാൻ 120 പുരുഷന്മാർക്കൊപ്പം ദീപയും. ശനിയാഴ്ച പൂജപ്പുര മൈതാനിയിൽ നടന്ന അസിസ്റ്റൻറ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡിലാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി കണ്ണൂർ പാനൂർ സ്വദേശിനിയായ കെ.പി. ദീപ മാറിയത്. പാസിങ് ഒൗട്ട് പരേഡിൽ പെങ്കടുത്ത 121 പേരിൽ ഏക വനിതയായിരുന്നു ദീപ. ആറ് പ്ലാറ്റൂണുകളായി സേനാംഗങ്ങള്‍ പരേഡില്‍ അണിനിരന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ദീപയിലായിരുന്നു. പാസിങ് ഒൗട്ട് പരേഡിൽ അഭിവാദ്യം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലും താരമായത് ത​െൻറ ജില്ലക്കാരിതന്നെ. മാതാവി​െൻറ പാസിങ് ഒൗട്ട് പരേഡ് കാണാൻ മകൾ മൂന്ന് വയസ്സുകാരി നിയുക്തയും ഭർത്താവ് സജിത്തും എത്തിയിരുന്നു. പരേഡിനുശേഷം ഒൗദ്യോഗികവേഷത്തിൽ മകളെ എടുത്ത് മുത്തം നൽകുന്ന മാതാവിനെ എല്ലാവരും കൗതുകത്തോടെയാണ് വീക്ഷിച്ചതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.