'ജീവജലം', ജലാശയങ്ങൾ ശുചിയാക്കാനൊരു ആശയം കോഴിക്കോട്: വിദ്യാലയങ്ങളുെട നേതൃത്വത്തിൽ ജില്ലയിെല ജലാശയങ്ങൾക്ക് പുതുജീവൻ കൈവരുന്നു. കൊടിയ വേനലിന് സാന്ത്വനമേകാനുള്ള 'ജീവജലം'പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടുത്ത മാസം 11ന് തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ കുളം വൃത്തിയാക്കി നിര്‍വഹിക്കും. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്' ആണ് 'ജീവജലം' നടപ്പാക്കുന്നത്. ജില്ലയിലെ ഒാരോ വിദ്യാലയവും ഓരോ ജലാശയം തെരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. കുളങ്ങള്‍, കിണറുകള്‍,നീര്‍ച്ചാലുകള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. സ്കൂളിെൻറ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന ജനകീയ സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പി.ടി.എ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍,നാട്ടുകാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും.1119 സ്കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ശുചീകരിക്കും. സാമൂതിരി സ്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണയോഗത്തില്‍ സി.കെ.വിജയന്‍ അധ്യക്ഷനായിരുന്നു. സേവ് ജില്ല കോഒാഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, മുരളി മോഹന്‍, ഷൗക്കത്ത് അലി ഏരോത്ത്,അബ്ദുല്ല സല്‍മാന്‍, ബി.കിഷോർ, എ.പി.സിദ്ദിഖ്, കെ.എം.സന്ദീപ്, കെ.രാഗി, സി.കെ.രേവതി, പ്രമോദ് മന്നാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ വിജയന്‍ (ചെയര്‍), മുരളി മോഹന്‍ (ജനറല്‍ കണ്‍), വടയക്കണ്ടി നാരായണന്‍ (കോഓഡിനേറ്റര്‍) ആയി കമ്മിറ്റി രൂപവത്കരിച്ചു. payal kulam സേവ് ജീവജലം പദ്ധതിയില്‍ വൃത്തിയാക്കാനിരിക്കുന്ന തളി സാമൂതിരി ഹൈസ്കൂളിലെ പായല്‍ നിറഞ്ഞ കുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.