സി.ഐ.ടി.യു റാലി: വാഹന പാർക്കിങ്​

കോഴിക്കോട്: സി.ഐ.ടി.യു ദേശീയ ജനറൽ കൗണ്‍സിലി​െൻറ ഭാഗമായി മാർച്ച് 26ന് വൈകീട്ട് കോഴിക്കോട് നഗരത്തില്‍ നടക്കുന്ന റാലിയിലേക്ക് തൊഴിലാളികളുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഒരുക്കി. വടക്കുഭാഗത്തുനിന്നും കൊയിലാണ്ടി -എലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയാപ്പ ബീച്ച്‌റോഡ് വഴി ഗാന്ധി റോഡില്‍ ആളെ ഇറക്കി വടക്ക് ബീച്ച്‌റോഡില്‍ പാര്‍ക്ക് ചെയ്യണം. അത്തോളി-പാവങ്ങാട് വഴി വരുന്ന വാഹനങ്ങള്‍ ചുങ്കം-ഭട്ട്‌റോഡ് വഴി ഗാന്ധിറോഡില്‍ ആളെ ഇറക്കി വടക്ക് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം. മലാപ്പറമ്പ്, ബാലുശ്ശേരി, താമരശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ക്രിസ്ത്യന്‍കോളജ് ജങ്ഷന്‍ ഓവര്‍ബ്രിഡ്ജ് വഴി ഗാന്ധിറോഡില്‍ ആളെ ഇറക്കി വടക്കുഭാഗത്ത് പാര്‍ക്ക് ചെയ്യണം. മെഡിക്കല്‍കോളജ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മാവൂര്‍റോഡ് വഴി സി.എച്ച് മേല്‍പാലം വഴി എത്തി ബീച്ച് ആശുപത്രിക്കു മുന്നില്‍ ആളെ ഇറക്കി സൗത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം. ഫറോക്ക് -പുഷ്പ ജങ്ഷന്‍ വഴി തെക്കു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എ.കെ.ജി മേൽപ്പാലംവഴി രക്തസാക്ഷി മണ്ഡപത്തിനു സമീപം ആളെ ഇറക്കി സൗത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.