കടമേരി സൗത്ത് ശാഖ മുസ്ലിംലീഗ്: കുറ്റിയിൽ അസീസ് (പ്രസി.), കുന്നത്തുമ്മൽ മൊയ്തു, മാത്തോട്ടത്തിൽ സൂപ്പി ഹാജി, സി.പി. ഇബ്രായി, പഴയങ്ങാട്ട് മഹമൂദ് (വൈസ് പ്രസി.), സി.എച്ച്. മൊയ്തു മാസ്റ്റർ (ജന. സെക്ര.), റിയാസ് ബിസ്മില്ല, പാലേരി അസീസ്, പി.സി. മഹമൂദ്, കെ.കെ. മുസ്തഫ (സെക്ര.) ടി.എൻ. കരീം (ട്രഷ). എളയടം ബി.വി.എൽ.പി സ്‌കൂൾ വാർഷികം ആഘോഷിക്കുന്നു നാദാപുരം: എളയടം ബി.വി.എൽ.പി സ്‌കൂൾ തൊണ്ണൂറാം വാർഷികം ആഘോഷിക്കുന്നു. 28ന് നടക്കുന്ന ആഘോഷ പരിപാടിക്ക് ഒരുക്കം പൂർത്തിയായതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1928ൽ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര മേഖലയിലും മികച്ച നേട്ടമാണ് കൈവരിച്ചത്. സമൂഹത്തിെൻറ വിവിധ മേഖലകളിൽ വിരാജിക്കുന്ന നിരവധി പ്രമുഖർ പഠിച്ച ഈ സ്‌കൂൾ കഴിഞ്ഞ ആറു വർഷമായി ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയമാണ് നേടിയത്. മാനേജ്മെൻറിെൻറയും അധ്യാപകരുടെയും കൂട്ടായ ശ്രമത്തിെൻറ ഭാഗമാണിത്. സ്കൂളിെൻറ മികവു കാരണം കഴിഞ്ഞ വർഷം 50 കുട്ടികളുടെ വർധന ഉണ്ടായതായും അവർ പറഞ്ഞു. മുൻ മാനേജർ മാലോഞ്ചാലിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ സ്മരണക്കായി നിർമിച്ച പുതിയ കെട്ടിടത്തിെൻറ സമർപ്പണവും ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ പി.പി. അജി, പി.ടി.എ പ്രസിഡൻറ് ടി.പി. മജീദ്, സ്വാഗതസംഘം ഭാരവാഹികളായ സി.കെ. അബ്ദുല്ല, പി.കെ. പ്രദീപൻ, പി.കെ. ഭാസ്‌കരൻ, യൂനുസ് മുളിവയൽ, നൗഫൽ നരിക്കാട്ടേരി എന്നിവർ പങ്കെടുത്തു. 28 ലക്ഷം രൂപ ചെലവിൽ ജില്ല പഞ്ചായത്ത് നാദാപുരത്ത് വയോജന പാർക്ക് നിർമിക്കുന്നു നാദാപുരം: ജില്ല പഞ്ചായത്ത് നാദാപുരം ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തോടെ തെരുവൻപറമ്പിൽ 28 ലക്ഷം രൂപ ചെലവിൽ വയോജന പാർക്ക് നിർമിക്കുന്നു. ജില്ല പഞ്ചായത്ത് 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായി ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ അറിയിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങൾക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമുള്ള രീതിയിലാണ് പാർക്കിെൻറ പ്ലാൻ. നിർമാണ പ്രവൃത്തി അടിയന്തരമായി തുടങ്ങാനാവശ്യമായ ഭരണപരമായ നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണെന്നും അഹമ്മദ് പുന്നക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.