ശുചീകരണം അകലെ; പൂനൂർപുഴ മരണവക്കിൽ തന്നെ

ശുചീകരണം അകലെ; പൂനൂർപുഴ മരണവക്കിൽ തന്നെ കക്കോടി: പൂനൂർപുഴ ശുചീകരണ പ്രവൃത്തി അനുസ്മരിപ്പിക്കുന്നത് നാറാണത്ത് ഭ്രാന്ത​െൻറ കഥ. വർഷങ്ങളായി പുഴയിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ അത്യധ്വാനം ചെയ്യുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം മാലിന്യം വീണ്ടും പുഴയിെലത്തുകയാണ്. കക്കോടി ടാക്സി സ്റ്റാൻഡിന് സമീപം മാസങ്ങളായി തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള ലോഡ് കണക്കിന് മാലിന്യം നീക്കം ചെയ്യാൻ ചെറുകുളം പൂനൂർപുഴ സംരക്ഷണ സമിതി പ്രവർത്തകർ മൂന്നാഴ്ച മുമ്പ് ശ്രമിക്കുകയും ഒരു വലിയ മാലിന്യശേഖരം പുഴക്കരയിലേക്കെടുത്തിടുകയും ചെയ്തിരുന്നു. ശക്തമായ ഒരു മഴ പെയ്താൽ അവ പുഴയിലേക്ക് തന്നെ എത്തിച്ചേരുന്ന അവസ്ഥയാണ്. ജില്ല കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ അവ ഉടൻ എടുത്തുമാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചുവെങ്കിലും ഇതുവരെ നടപ്പായില്ല. മാലിന്യം എടുത്തുമാറ്റാത്തതുമൂലം പുഴയിൽ ശേഷിക്കുന്നവ എടുക്കാൻ പുഴ സംരക്ഷണ സമിതി പ്രവർത്തകർ മടിക്കുകയാണ്. പുഴ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ച് അധികൃതർ പറയുന്നതല്ലാതെ നടപടികൾ കൈക്കൊള്ളാത്തതാണ് സംരക്ഷണ സമിതി പ്രവർത്തകരെ പോലും പിന്നോട്ടടുപ്പിക്കുന്നത്. ആയിരക്കണക്കിന് പേർക്ക് കുടിവെള്ള സ്രോതസ്സായ പൂനൂർപുഴ മലിനമാകുേമ്പാൾ അതിനെതിരെ നടപടി സ്വീകരിക്കാത്തത് തലമുറകൾക്കുള്ള വെല്ലുവിളിയാകുമെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ടി. ശോഭീന്ദ്രൻ പറഞ്ഞു. പടം: puzha 1 puzha 2 പൂനൂർ പുഴയിൽനിന്ന് ആഴ്ചകൾക്കു മുമ്പ് എടുത്ത പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.