രാഗം ഫെസ്​റ്റ്​: പ്രൗഢഗംഭീരമായി രണ്ടാം ദിനം

ചാത്തമംഗലം: എൻ.ഐ.ടി കോഴിക്കോടി​െൻറ കലാസാംസ്കാരിക ഉത്സവമായ 'രാഗം 2018'​െൻറ രണ്ടാംദിവസത്തെ പരിപാടികൾ ജനപ്രീതി നേടി. ബ്രിട്ടീഷ് സെല്ലിസ്റ്റ് അലിസൺ ഗബ്രിയേലി​െൻറയും വെൻട്രിലോക്വിസ്റ്റ് (ഉദരഭാഷകൻ) വിഘ്‌നേശ് പാെണ്ഡയുടെയും മാസ്മരിക പ്രകടനമായിരുന്നു രണ്ടാം ദിനത്തിലെ ശ്രദ്ധേയ ഇനം. അരങ്ങിൽ നടന വിസ്മയം തീർത്ത കോറിയോ നൈറ്റ്, ഫ്രീ സ്റ്റൈൽ, ഡാൻസ് ഓഫ്, രാജ​െൻറ ഓർമക്കായി നടത്തുന്ന ലളിതഗാന മത്സരം, റോക്ക് ബാൻഡുകൾ മാറ്റുരച്ച ആംപ്ലിഫൈഡ്, ഡിബേറ്റ്, ജാം, മൂവീസ് സ്പൂഫ്, ഗെയിംസ്, ട്രെഷർ ഹണ്ട് എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. മൂവി സ്പൂഫിൽ എൻ.ഐ.ടി കാലിക്കറ്റ് വിദ്യാർഥികൾ ഒന്നാം സ്ഥാനവും തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ രണ്ടാംസ്ഥാനവും നേടി. കേരളത്തിലെ വിവിധ കോളജുകളിൽനിന്നായി 25 ഓളം ഫൈനലിസ്റ്റുകൾ മാറ്റുരച്ച രാജൻ മെമ്മോറിയൽ ലളിതഗാന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മറൈൻ എൻജിനീയറിങ് കോളജിലെ കൈലാസും പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് കോളജിലെ ബി.എസ്. ഉണ്ണിമായയും ഒന്നാംസ്ഥാനം നേടി. ഭാഷാശേഷി വർധിപ്പിക്കാൻ ഉതകുന്ന ലോഗോഫിലിയ ശിൽപശാലയും ടേക്ക് വൺ ഫിലിം ഫെസ്റ്റിവലി​െൻറ ഭാഗമായി ഓറിയൻറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചലച്ചിത്ര ശിൽപശാലയും നടന്നു. രാഗത്തി​െൻറ ഭാഗമായി നടക്കുന്ന ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് 'ഫ്യൂറി'യുടെ സെമിഫൈനൽ മത്സരവും ഇന്നലെ നടന്നു. ഒാപൺ സ്റ്റേജിൽ നടന്ന 'ലോക്കൽ ട്രെയിൻ' എന്ന ഹിന്ദി റോക്ക് ബാൻഡി​െൻറ സംഗീത പരിപാടിയും ശ്രദ്ധേയമായി. ഞായറാഴ്ച വൈകീട്ട് ഫൈനൽ മത്സരങ്ങൾ നടക്കും. ഭരതനാട്യം, തെരുവുനാടകം, നാടകം, തുടങ്ങി ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. പ്രോഡീസയുടെ ഭാഗമായി സാഹിൽ ഷായുടെ സ്റ്റാൻഡപ് കോമഡിയും നടക്കും. ഐ ഇങ്കി​െൻറ ഭാഗമായി നടക്കുന്ന ആധാറിനെക്കുറിച്ചുള്ള ചർച്ചയിൽ ഉഷ രാമനാഥൻ, അനുപം സാരപ്, അനിവർ എ. അരവിന്ദ് എന്നിവർ പങ്കെടുക്കും. photo ctm nit ragam 1 എൻ.െഎ.ടിയിൽ രാഗം ഫെസ്റ്റി​െൻറ ഭാഗമായി നടന്ന മൈം മത്സരത്തിൽനിന്ന് മാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാൾ -ഗുഹ തകുർത്ത ചാത്തമംഗലം: മാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണെന്ന് പ്രമുഖ പത്രപ്രവർത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ഗുഹ തകുർത്ത. സന്തുലിതവും ആനുപാതികവുമായ യുക്തികൊണ്ട് വാർത്തകളെ സമീപിച്ച് രാജ്യത്തി​െൻറ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് ഉൾക്കാഴ്ചയുള്ള പത്രപ്രവർത്തകരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. രാഗം ഫെസ്റ്റിൽ 'ഐ ഇങ്ക്' സാഹിത്യോത്സവത്തിൽ 'വ്യാജ വാർത്തകൾ എങ്ങനെ അഭിപ്രായ രൂപവത്കരണത്തെ സ്വാധീനിക്കുന്നു' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തയുടെ പ്രേക്ഷിതാവ് അജ്ഞാതനാവുന്നതാണ് ഇൻറർനെറ്റ് വാർത്തകളുടെ ഏറ്റവും വലിയ ദൂഷ്യവശമെന്നും അദ്ദേഹം പറഞ്ഞു. ദി ഹൂട്ട് കൺസൾട്ടിങ് എഡിറ്റർ ഗീത ശേഷു, 'ബൂം' മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, ഡെക്കാൻ ക്രോണിക്ൾ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ജെ. ജേക്കബ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.