വനത്തിൽ പ്രവേശിച്ചതിന്​ ആറു പേർ റിമാൻഡിൽ

പേരാമ്പ്ര: വനത്തിൽ അനധികൃതമായി പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. റൂബി​െൻറ നേതൃത്വത്തിൽ പിടികൂടി കേസെടുത്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ജീപ്പ്, വല, പ്ലാസ്റ്റിക് ചാക്ക്, കത്തി, ബാഗ് എന്നിവയും പ്രതികളിൽനിന്ന് വനപാലകർ പിടികൂടി. മലബാർ വന്യജീവി സങ്കേതത്തി​െൻറ ഭാഗമായ അത്തിക്കോട് മേഖലയിൽ വന്യജീവി സംരംക്ഷണ നിയമം ലംഘിച്ചു പുഴയിൽ മീൻപിടിച്ചതാണ് വനപാലകർ ചുമത്തിയ കുറ്റം. കല്ലാനോട്, കുറ്റ്യാടി മേഖലയിൽ പെട്ടവരാണിവർ. ഷിജു ജോസഫ് (32), ബിനു മാത്യു (41), പി.എം. ആൻറണി, ഷെഫീഖ് കല്ലാനോട് (35), പി.കെ. അനൂപ് (32), പി. വേലായുധൻ (50) എന്നിവരെയാണു റിമാൻഡ് ചെയ്തത്. വനപാലകരായ എ.പി. ശ്രീജിത്ത്, കെ.വി. ശ്രീനാഥ്, ജി.എസ്. സജു, എം.പി. രാജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.