അധ്യാപകനെതിരായ കേസ്: ആവിഷ്കാര സ്വാതന്ത്ര്യത്തിന്​ നേരെയുള്ള കടന്നുകയറ്റം ^പി.ഡി.പി

അധ്യാപകനെതിരായ കേസ്: ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം -പി.ഡി.പി നന്തിബസാർ: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെയുള്ള കേസ് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി റസൽ നന്തി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ജൗഹർ മുനവ്വറിനെതിരെ എടുത്ത കേസ് പിൻവലിക്കാൻ ഇടതുപക്ഷ സർക്കാർ തയാറാകണമെന്നും നിയമത്തി​െൻറ മുന്നിൽ എല്ലാവരും തുല്യരാണെന്നും ന്യുനപക്ഷങ്ങളെ മാത്രം വേട്ടയാടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ സർക്കാറിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.