wwww

അത്തോളി: അരിയോന്നുകണ്ടി സുരേഷ്-സുനീതി കുടുംബത്തിന് സ്കൂൾ വിദ്യാർഥികൾ സംഭാവന നൽകിയ സ്ഥലത്ത് പ്രവാസിയായ നാട്ടുകാരൻ നിർമിച്ചുനൽകുന്ന തണൽ വീടി​െൻറ ഗൃഹപ്രവേശം ഞായറാഴ്ച. നാലു പെണ്‍കുട്ടികളടങ്ങിയ ഇവരുടെ വീട് 2016 ജൂൈലയിലായിരുന്നു അഗ്നിക്കിരയായത്. അത്തോളി പ്രസ് ഫോറമാണ് ഇവരുടെ ഗൃഹപ്രവേശനം ഏറ്റെടുത്തു നടത്തുന്നത്. രാവിലെ 10ന് മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂര്‍ രവീന്ദ്രൻ, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.