മേപ്പയൂർ: സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ സമ്മേളനത്തിെൻറ ഭാഗമായി ചുമട്ടുതൊഴിലാളി യൂനിയെൻറയും വഴിയോരക്കച്ചവട തൊഴിലാളി യൂനിയെൻറയും നേതൃത്വത്തില്‍ മേപ്പയൂർ ടൗണിൽ വിളംബരജാഥ നടത്തി. കെ.എം. അമ്മത്, പി.പി. ബാബു, കുഞ്ഞിമൊയ്തി എന്നിവര്‍ നേതൃത്വം നല്‍കി. ഉണ്ണികുളം പഞ്ചായത്തില്‍ ഒഴിവുദിവസങ്ങളിലും നികുതി അടക്കാന്‍ സൗകര്യം എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ നൂറു ശതമാനം നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായി മാര്‍ച്ച് 25 മുതല്‍ 31 വരെ ഞായറാഴ്ച ഉള്‍പ്പെടെയുള്ള മുഴുവന്‍ ദിവസങ്ങളിലും ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തി മുഴുവന്‍ നികുതിദായകരും പിഴകൂടാതെ എല്ലാ നികുതികളും അടച്ച് നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.