ഫാറൂഖ്​ കോളജിനെതിരെയുള്ള നീക്കം പ്രതിഷേധാർഹം

കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയിൽ സമഗ്ര സംഭാവന നൽകിവരുന്ന ഫാറൂഖ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുനേരെ ഉയർന്നുവന്ന ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.സി.സി മൈനോറിറ്റി വിഭാഗം ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു. കേരളത്തിലെ അലീഗഢ് എന്ന് വിശേഷിപ്പിക്കുന്ന ഫാറൂഖ് കോളജ് ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയുടെ അത്താണിയാണ്. മഹാരഥന്മാരായ നേതാക്കൾ പടുത്തുയർത്തിയ ഇൗ സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. പട്ടികജാതി-വർഗ ഫണ്ട് വിനിയോഗം: സർക്കാർ അലംഭാവം വെടിയണം -യു.സി. രാമൻ കോഴിക്കോട്: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പട്ടികജാതി-വർഗ ഫണ്ടുകൾ വിനിയോഗം ചെയ്യുന്നതിൽ സർക്കാർ അലംഭാവം വെടിയണമെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. ദലിത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.സി, എസ്.ടി വിദ്യാർഥികൾ സ്റ്റൈപൻഡ് യഥാവിധി വിതരണം ചെയ്യണമെന്നും ഭവനപദ്ധതി ലൈഫ് മിഷനിൽ ലയിപ്പിച്ചത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി ഒ.പി. നസീർ മുഖ്യപ്രഭാഷണം നടത്തി. ദലിത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ഇ.പി. ബാബു, വി.പി. ആണ്ടി, ജില്ല ഭാരവാഹികളായ കെ.സി. ശ്രീധരൻ, സി.ബി. ശ്രീധരൻ, കെ.കെ. ബാലൻ മാസ്റ്റർ, അശോകൻ കൊടുവള്ളി, അനി വെള്ളയിൽ, കെ.സി. ജയൻ, പ്രേംജിത്ത് പുതുപ്പാടി, കൃഷ്ണൻ എളേറ്റിൽ, രാജൻ ബാബു, സബിത, കെ.ആർ. വേലായുധൻ, ഇ. ഗംഗാധരൻ, സി. ഗോപി, ഹരിദാസൻ കൊടുവള്ളി, സുരേഷ് മാവൂർ, കെ.ടി. സുമ എന്നിവർ സംസാരിച്ചു. ct1 ദലിത് ലീഗ് ജില്ല കമ്മിറ്റി കലക്ടറേറ്റിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.