കണ്ണിമാങ്ങ വിൽപന: സർക്കാറിന്​ ലക്ഷങ്ങൾ നഷ്​ടം നാട്ടുമാമ്പഴക്കാലമെന്തിന്​, പൊതുമരാമത്ത്​ വകുപ്പ്​ അച്ചാർ കമ്പനി​െക്കാപ്പം

കൽപറ്റ: പൊതുമരാമത്തിനെന്തു മാമ്പഴക്കാലമെന്ന് ചോദിക്കുകയാണ് വയനാട്ടുകാർ. പാതയോരങ്ങളുടെ ഇരുവശത്തും മധുരം വിളമ്പിനിൽക്കുന്ന മാമ്പഴക്കാലമൊന്നും പി.ഡബ്ല്യു.ഡിയുടെ സാേങ്കതികതകൾക്ക് പറഞ്ഞാൽ മനസ്സിലാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുഞ്ഞുങ്ങൾക്കു പുറമെ അണ്ണാനും കിളികളുമെല്ലാം അത്രമേൽ മാധുര്യത്തോടെ മാമ്പഴം തേടുന്ന നാട്ടുമാവുകൾ പൊതുമരാമത്ത് വകുപ്പിന് പണം കായ്ക്കുന്ന വെറുമൊരു മരം മാത്രമെന്ന അവസ്ഥയാണ്. റോഡരികിലെ നാട്ടുമാവുകളിൽനിന്ന് കണ്ണിമാങ്ങ പറിക്കാൻ ചുരുങ്ങിയ തുകക്ക് സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന പി.ഡ.ബ്ല്യു.ഡിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. അന്യംനിന്നുപോകുന്ന നാട്ടുമാവുകൾ വലിയൊരു പരിധിവരെ അവശേഷിക്കുന്നത് പാതയോരങ്ങളിലാണ്. കണ്ണിമാങ്ങ പറിച്ചെടുക്കുന്നതോടെ അപൂർവ നാട്ടുമാവിനങ്ങളുടെ നിലനിൽപുതന്നെ പൊതുമരാമത്ത് തടയുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പടിഞ്ഞാറത്തറ മുതൽ പക്രന്തളം വരെയുള്ള പാതയിലെ നൂറുകണക്കിന് മാവുകളിൽനിന്ന് കണ്ണിമാങ്ങ പറിക്കാൻ ഇതരജില്ലയിലെ അച്ചാർ കമ്പനിക്ക് കരാർ നൽകിയിരിക്കുന്നത് കേവലം 19,000 രൂപക്കാണ്. കൽപറ്റയിലെ പച്ചക്കറിക്കടകളിൽ കിലോക്ക് 100 രൂപയാണ് കണ്ണിമാങ്ങക്ക് വില. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനടുത്തുള്ള മാവിൽനിന്നു മാത്രം ഒരു ക്വിൻറൽ കണ്ണിമാങ്ങയാണ് അച്ചാർ കമ്പനിയുടെ ജോലിക്കാർ കഴിഞ്ഞ ദിവസം പറിെച്ചടുത്തത്. ലക്ഷക്കണക്കിന് രൂപയുടെ കണ്ണിമാങ്ങ പറിച്ചെടുത്ത് അച്ചാറുണ്ടാക്കി വിദേശത്തക്ക് കയറ്റുമതി ചെയ്ത് വൻ ലാഭമാണ് ഇവർ കൊയ്യുന്നത്. പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഇൗ കച്ചവടത്തിൽ ലാഭം നേടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കൊമ്പടക്കം പൊട്ടിച്ചെടുക്കുന്നത് മാവുകളുടെ നിലനിൽപുതന്നെ അപകടത്തിലാക്കുന്ന അവസ്ഥയുള്ളപ്പോഴും അധികൃതർ ചെറുവിരൽ പോലും അനക്കുന്നില്ല. പരിസ്ഥിതിക്ക് ഏറെ പ്രാമുഖ്യം നൽകുമെന്ന് പ്രഖ്യാപിക്കുന്ന വകുപ്പുകളും ഇൗ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ആരോപണം ജാള്യം മറച്ചുവെക്കാനെന്ന് ഭരണസമിതി മാനന്തവാടി: നഗരസഭയുടെ വാർഷിക പദ്ധതിയും ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധവും ജാള്യം മറയ്ക്കാനുമാണെന്ന് നഗരസഭ വൈസ് ചെയർപേഴ്സൻ പ്രദീപ ശശി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരസഭയുടെ 2018-19 വർഷത്തെ വികസന പ്രവൃത്തികൾ തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കവുമായാണ് ഇവർ ജില്ല ആസൂത്രണ സമിതി യോഗത്തിൽ അനധികൃതമായി കയറിയതും പ്രശ്നങ്ങൾക്ക് ശ്രമിച്ചതും. ആസൂത്രണ സമിതി ചെയർപേഴ്സനായ ജില്ല പഞ്ചായത്ത് പ്രസിഡൻറിനുതന്നെ ഇവരെ പുറത്താക്കേണ്ടിവന്നു. ഇതി​െൻറ ജാള്യം മറയ്ക്കാനാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇവർ പറഞ്ഞു. നഗരസഭയുടെ പൊതുവികസനത്തിന് ഡിവിഷൻ പരിഗണനയോ രാഷ്ട്രീയ പരിഗണനകളോ നോക്കാതെ തുക വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ മാർച്ച് 25നകം ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നും വാർഷിക പദ്ധതികൾകൂടി ഉൾപ്പെടുത്തി വേണം ബജറ്റ് തയാറാക്കാൻ എന്നുമാണ് സർക്കാർ നിർദേശം. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിൽനിന്ന് യു.ഡി.എഫ് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ എ.എം. സത്യൻ, അബ്ദുൽ ആസിഫ്, ശോഭ രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. രാത്രിയാത്ര നിരോധനം: ട്രാൻസ്പോർട്ട് വാഹനങ്ങളെങ്കിലും ഒാടിക്കുമെന്ന് മന്ത്രി കൽപറ്റ: ദേശീയപാതയിൽ ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തി​െൻറയും കർണാടകയുടെയും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കെങ്കിലും രാത്രിയിൽ സർവിസിന് അനുമതി നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ മുന്നിലുള്ളതെന്നും നിരോധനം നീക്കാൻ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ശക്തമായി ഇടപെടുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ട് കൊടുക്കാന്‍ സാഹചര്യമുണ്ടാകുമോയെന്നും അങ്ങെനയല്ല റിപ്പോര്‍ട്ട് കൊടുത്തതെങ്കില്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണോയെന്നും ചോദിച്ച് ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാത്രിയാത്ര നിരോധനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെന്നും ആ കാലംതൊട്ട് സംസ്ഥാന സര്‍ക്കാര്‍ നിരോധനം നീക്കിക്കിട്ടുന്നതിന് വേണ്ട കാര്യങ്ങൾ ഓരോ ഘട്ടത്തിലും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ആദ്യ സിറ്റിങ്ങിനുശേഷം ബന്ദിപ്പൂർ മേഖലയിൽ നേരിട്ട് പരിശോധിച്ച് സമിതി അംഗങ്ങൾ ചർച്ച നടത്തിയിരുന്നു. ബന്ദിപ്പൂരിലെ യോഗത്തിലെ മിനിറ്റ്സില്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍ ഉന്നയിച്ചുവെന്നാരോപിച്ചുള്ള ഒരു മാര്‍ഗം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. ആ മിനിറ്റ്സ് അംഗീകരിച്ചിട്ടില്ല. മിനിറ്റ്സിലെ തെറ്റുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചിട്ടുണ്ട്. കര്‍ണാടകയിലെയും കേരളത്തിലെയും പൊതുഗതാഗത സംവിധാനത്തെയെങ്കിലും രാത്രികാല യാത്രക്ക് അനുവദിക്കണമെന്ന നിര്‍ദേശമാണ് കേരളം ഏറ്റവുമൊടുവില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ ഗതാഗത മന്ത്രിമാരുടെ യോഗം ബംഗളൂരുവിൽ ഇക്കഴിഞ്ഞ ഒമ്പതിന് ചേര്‍ന്നപ്പോള്‍ ഈ വിഷയം ഇത്തരത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും പാസാക്കിയിട്ടുണ്ട്. രാത്രികാല യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാറിന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുെമന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.