പണപ്പിരിവ്: മുഖ്യസൂത്രധാരന്‍ റിമാൻഡിൽ

കമ്പളക്കാട് (വയനാട്): ഇല്ലാത്ത ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ രശീതി നല്‍കി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരനെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കെവിള അയത്തില്‍ 'റുമൈസ് മന്‍സി'ലില്‍ ശൗക്കത്തി(43)നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൽപറ്റയില്‍നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഹാന്‍സ് കടത്തിയതുമായി ബന്ധപ്പെട്ട് തിരുനെല്ലി സ്റ്റേഷനിലുള്ള കേസിലെ വാറൻറ് പ്രതികൂടിയാണ് ശൗക്കത്തെന്ന് പൊലീസ് പറഞ്ഞു. വ്യാജ രശീതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒളവണ്ണ പൊക്കുന്ന് അറുപുറത്ത് അബ്ദുൽ ജബ്ബാര്‍ (48), അമ്പലവയല്‍ ചോയിയത്തുവീട്ടില്‍ സി.എച്ച്. സലീം (20) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.