സാമൂഹിക സുരക്ഷ പെൻഷൻ: ​അനർഹരെ കണ്ടെത്താൻ ധനവകുപ്പ്​ സർവേ

* സാമ്പിൾ സർവേക്ക് ചെലവ് 1.24 കോടി * സംസ്ഥാനത്ത് 42.5 ലക്ഷം പേരാണ് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നത് -കെ.ടി. വിബീഷ് കോഴിക്കോട്: സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിലെ അനർഹരെ കണ്ടെത്താൻ ധനവകുപ്പ് സർവേ നടത്തുന്നു. തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെയാണ് സാമ്പിൾ സർവേക്ക് ചുമതലപ്പെടുത്തിയത്. അനർഹർ പെൻഷൻ കൈപ്പറ്റി സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുറ്റമറ്റ പരിശോധന ഉറപ്പാക്കാനാണ് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ എന്നിവരെയെല്ലാം മാറ്റിനിർത്തി പുതിയ ഏജൻസിയെ നിയോഗിച്ചത്. സംസ്ഥാനത്ത് 42.5 ലക്ഷം പേരാണ് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നത്. 10 ലക്ഷത്തോളം പേർ ക്ഷേമനിധി ബോർഡ് പെൻഷനും കൈപ്പറ്റുന്നു. എന്നാൽ, 2011ലെ സെൻസസ് പ്രകാരം 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കേവലം 42.28 ലക്ഷം പേരേയുള്ളൂ. മാത്രമല്ല, ഇതിൽനിന്ന് സർവിസ് പെൻഷൻ ലഭിക്കുന്നവരുടെയും ലക്ഷത്തിലധികം രൂപ വാർഷിക വരുമാനമുള്ളവരുടെയും എണ്ണം കുറക്കുേമ്പാൾതന്നെ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് വ്യക്തമാെണന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സുരക്ഷ പെൻഷൻ സംബന്ധിച്ച് 2010 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ കാര്യങ്ങൾ പഠിച്ചുള്ള 2016ലെ സി.എ.ജി റിപ്പോർട്ടിൽ പെൻഷൻ ഗുണഭോക്താക്കളിൽ 12 ശതമാനം പേർ അനർഹരാണെന്നും അർഹരായ 15 ശതമാനത്തിന് പെൻഷൻ അനുവദിക്കാനുണ്ടെന്നും പരാമർശമുണ്ട്. ഇത് മുൻനിർത്തിയാണ് വിശദ സർവേക്ക് ധനവകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ ഒരു വാർഡ്, എറണാകുളത്തെ കളമശ്ശേരി, കോഴിക്കോെട്ട വടകര മുനിസിപ്പാലിറ്റികൾ, തിരുവനന്തപുരത്തെ നാവായിക്കുളം, ചെങ്കൽ, എറണാകുളത്തെ വെേങ്കാല, മുടക്കുഴ, കോഴിക്കോെട്ട ഒാമശ്ശേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ മുഴുവൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളെയുമാണ് ആദ്യം സർവേ ചെയ്യുന്നത്. തുടർന്ന് മറ്റിടങ്ങളിലും നടത്തുന്നത് പരിഗണിക്കും. പെൻഷൻ ഗുണഭോക്താക്കളോടൊപ്പം താമസിക്കുന്ന മക്കളുടെ വരുമാനം, വീടി​െൻറ വിസ്തൃതി, വൈദ്യുതി ബിൽ, ഗുണഭോക്താവി​െൻറയും മക്കളുടെയും വിദ്യാഭ്യാസ യോഗ്യത, കുടുംബാംഗങ്ങളുടെ െതാഴിൽ, വാഹനത്തി​െൻറ വിവരങ്ങൾ, വിദേശത്ത് െതാഴിലെടുക്കുന്ന മക്കളുടെ വിവരങ്ങൾ, ഗുണഭോക്താവി​െൻറ മുമ്പത്തെ തൊഴിൽ, ഗുണഭോക്താവി​െൻറ പങ്കാളിയോ മക്കളോ ആദായ നികുതി നൽകുന്നുണ്ടോ, മറ്റു പെൻഷൻ വാങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പരിശോധിക്കുന്നത്. നാലുമാസംകൊണ്ട് പൂർത്തീകരിക്കുന്ന സർവേക്ക് അനുവദിച്ച 1.24 കോടിയുടെ 25 ശതമാനം തുകയായ 31 ലക്ഷം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന് മുൻകൂട്ടി അനുവദിച്ചു. വ്യവസ്ഥകൾ പ്രകാരം ധനകാര്യ ജോയൻറ് സെക്രട്ടറി ബി. പ്രദീപ്കുമാർ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടുമായി ഉടൻ കരാറുണ്ടാക്കുകയും ചെയ്യും. വിവാഹിതരായവർ വിധവ പെൻഷൻ വാങ്ങുന്നതും മരിച്ചവരുടെ പേരിൽ കുടുംബം പെൻഷൻ വാങ്ങുന്നതും പരിശോധിക്കാൻ നേരത്തെ ധനവകുപ്പ് തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഏജൻസിയെക്കൊണ്ട് അനർഹരെ കണ്ടെത്താൻ സർവേ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.