സോഷ്യൽ മീഡിയ മുൻവിധികൾ നിറഞ്ഞ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നത്​ അപകടം ^പന്നീർസെൽവം

സോഷ്യൽ മീഡിയ മുൻവിധികൾ നിറഞ്ഞ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നത് അപകടം -പന്നീർസെൽവം ഫോട്ടോ : University-A.S.Paneer Shelvom കാലിക്കറ്റ് സർവകലാശാല ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ മാധ്യമ ഗവേഷണ സമ്മേളനം 'ദി ഹിന്ദു' റീഡേഴ്സ് എഡിറ്റർ എ.എസ്. പന്നീർസെൽവം ഉദ്ഘാടനം ചെയ്യുന്നു * കാലിക്കറ്റിൽ ദേശീയ മാധ്യമ ഗവേഷണ സമ്മേളനത്തിന് തുടക്കം തേഞ്ഞിപ്പലം: ഫേസ്ബുക്കിൽ ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും അനുസൃതമായി മുൻവിധികൾ നിറഞ്ഞ വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സോഷ്യൽ മീഡിയ സൃഷ്ടിക്കുന്നതെന്ന് 'ദി ഹിന്ദു' ദിനപത്രം റീഡേഴ്സ് എഡിറ്റർ എ.എസ്. പന്നീർസെൽവം. വാർത്തചാനലുകളുടെ ൈപ്രംടൈം ചർച്ചകൾ ചെലവു ചുരുക്കലി​െൻറകൂടി ഭാഗമാണെന്ന് പന്നീർസെൽവം അഭിപ്രായപ്പെട്ടു.'മാറുന്ന ഇന്ത്യൻ മാധ്യമരംഗം: പ്രധാന പ്രവണതകൾ' എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ മാധ്യമ ഗവേഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമസ്ഥാപനങ്ങളിൽ എഡിറ്റർമാർതന്നെ മാനേജർമാരുടെ റോൾ നിർവഹിക്കേണ്ട അവസ്ഥയാണ്. നേരത്തേ ധനകാര്യ വിഷയങ്ങളിൽനിന്ന് മുക്തമായിരുന്ന എഡിറ്റോറിയൽ വിഭാഗത്തിന് സംഭവിച്ച ഈ മാറ്റം ശ്രദ്ധാർഹമാണ്. വിരമിച്ച വിദേശകാര്യ സെക്രട്ടറിമാരെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കളെയും വെച്ച് സുപ്രധാന വിഷയങ്ങളിൽ ചാനലുകൾ ചർച്ച നടത്തുന്നതും മറ്റും ഇത്തരം ധനകാര്യ മാനേജ്മ​െൻറി​െൻറകൂടി ഭാഗമാണ്. 1994ൽ നാലു രൂപ വിലയുണ്ടായിരുന്ന പത്രം ഇേപ്പാൾ അഞ്ച് രൂപക്ക് വിൽക്കേണ്ട സ്ഥിതിയാണ്. പണപ്പെരുപ്പ തോത് പരിഗണിക്കുമ്പോൾ 25 രൂപയെങ്കിലും വില നിശ്ചയിക്കേണ്ടതായിരുന്നു. പ്രാദേശിക ഭാഷ ടെലിവിഷൻ ചാനലുകൾ ഇംഗ്ലീഷ് ചാനലുകളേക്കാൾ താരതമ്യേന മെച്ചപ്പെട്ട നിലവാരം പുലർത്തുന്നുണ്ടെന്നും പന്നീർസെൽവം അഭിപ്രായപ്പെട്ടു. വ്യാജ വാർത്തകൾക്ക് വർധിച്ച പ്രചാരം ലഭിക്കുന്നുണ്ടെന്ന് 'വ്യാജ വാർത്തകളും പ്രചാരണങ്ങളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ 'ഫ്രണ്ട്ലൈൻ' മാഗസിൻ അസോസിയേറ്റ് എഡിറ്റർ ആർ.കെ. രാധാകൃഷ്ണൻ പറഞ്ഞു. ജേണലിസം പഠനവകുപ്പ് മേധാവി ഡോ. എൻ. മുഹമ്മദലി അധ്യക്ഷനായിരുന്നു. അസിസ്റ്റൻറ് പ്രഫസർ സി.വി. രാജു സ്വാഗതം പറഞ്ഞു. സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ 60 പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ബുധനാഴ്ച ഉടലും മാധ്യമങ്ങളും എന്ന വിഷയത്തിലെ ഓപൺ ഫോറത്തിൽ നടിയും ആക്ടിവിസ്റ്റുമായ ടി. പാർവതി, എഴുത്തുകാരി സിതാര എസ്., നടി ജിലു ജോസഫ് എന്നിവർ പങ്കെടുക്കും. ശ്രീകല മുല്ലശ്ശേരി മോഡറേറ്ററായിരിക്കും. സമ്മേളനം 22ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.