സി.​െഎ.ടി.യു അഖിലേന്ത്യ കൗൺസിൽ 23ന്​ തുടങ്ങും

കോഴിേക്കാട്: സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ മാർച്ച് 23 മുതൽ 26 വരെ കോഴിക്കോട്ട് നടക്കും. സംഘാടക സമിതി ചെയർമാൻ എളമരം കരീമും ജനറൽ കൺവീനർ പി.കെ. മുകുന്ദനുമാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 1993ൽ ഭുവനേശ്വർ ജനറൽ കൗൺസിൽ അംഗീകരിച്ച സംഘടന രേഖ കാലോചിതമായി പുതുക്കുന്ന സുപ്രധാന തീരുമാനം കൗൺസിലിലുണ്ടാകും. നവ ഉദാരീകരണ നയങ്ങൾ നടപ്പാക്കിയ കാൽനൂറ്റാണ്ട് കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സംഘടന പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ രേഖ. ടാഗോർ സ​െൻറിനറി ഹാളിൽ (മുഹമ്മദ് അമീൻ നഗർ) 23ന് രാവിലെ 10ന് സി.െഎ.ടി.യു പ്രസിഡൻറ് ഡോ. ഹേമലത ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400ഒാളം അംഗങ്ങൾ പെങ്കടുക്കും. രാത്രി 7.30ന് െതയ്യവും ഹിന്ദി കരോക്കെ ഗാനമേളയുമുണ്ടാകും. 24ന് വൈകീട്ട് ഏഴിന് കൗൺസിലിനോടനുബന്ധിച്ച് കളരിപ്പയറ്റ് പ്രദർശനവുമുണ്ടാകും. 25ന് വൈകീട്ട് ഒപ്പനയും തിരുവാതിരക്കളിയും സംഘടിപ്പിച്ചിട്ടുണ്ട്. 26ന് രാവിലെ ടാഗോർ ഹാളിൽ നടക്കുന്ന ജനറൽ കൗൺസിലിനെ തുടർന്ന് വൈകീട്ട് അഞ്ചിന് കടപ്പുറത്ത് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ. ഹേമലത, തപൻസെൻ, എ.കെ. പത്മനാഭൻ, എളമരം കരീം, ആനത്തലവട്ടം ആനന്ദൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.