നോക്കുകൂലിക്കെതിരെ എല്ലാ യൂനിയനുകളും യോജിക്കണം ^സി.​െഎ.ടി.യു

നോക്കുകൂലിക്കെതിരെ എല്ലാ യൂനിയനുകളും യോജിക്കണം -സി.െഎ.ടി.യു കോഴിക്കോട്: നോക്കുകൂലി പൂർണമായി ഒഴിവാക്കണമെങ്കിൽ എല്ലാ യൂനിയനുകളും ഒറ്റക്കെട്ടായി ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് സി.െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. സർക്കാർ ഉറച്ച തീരുമാനമെടുത്താൽ എല്ലാ യൂനിയനുകളും അംഗീകരിക്കണം. കീഴാറ്റൂരിൽ നടക്കുന്നത് ജനകീയ സമരമല്ല. പുറത്തുനിന്നുള്ളവരാണ് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളെ കൊടികുത്തിയും കൈേയറ്റത്തിലൂടെയും നേരിടുന്നത് ശരിയല്ല. അരാഷ്ട്രീയ സമരങ്ങൾക്ക് വൻ പ്രാധാന്യം നൽകുന്ന മാധ്യമങ്ങൾ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമരമടക്കം ജനകീയ സമരങ്ങളെ കാണുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാർ സ്ഥാപനങ്ങളിൽ പണം വാങ്ങി താൽക്കാലിക നിയമനങ്ങൾ നടത്തരുത്. സംവരണം പാലിച്ച് എംപ്ലോയ്മ​െൻറ് രജിസ്റ്ററിൽ നിന്നാകണം എല്ലാ നിയമനങ്ങളുമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.