നാലു കിലോയി​​േ​ലറെ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്​റ്റിൽ

കോഴിക്കോട്: നാലു കിലോയിലേറെ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. കൊളാമ്പ് നഗർ കൊരപ്പുട്ട് ജില്ലയിലെ ബഡാകരിംഗ വില്ലേജിെല വെങ്കിട്ട്ചന്ദ്ര കന്തപ്പാണി (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം നമ്പർ പ്ലാറ്റ്ഫോമിനടുത്തുനിന്നാണ് ഇയാൾ പിടിയിലായത്. എസ്.െഎ അബ്ദുൽ റസാഖി​െൻറ നേതൃത്വത്തിൽ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും എഗ്മോർ എക്സ്പ്രസി​െൻറ പുറകിലുള്ള ജനറൽ കമ്പാർട്ട്മ​െൻറിൽ പരിശോധന നടത്തവെ വെങ്കിട്ട് ചന്ദ്ര കന്തപ്പാണി ൈകയിലെ കഞ്ചാവ് ഉപേക്ഷിച്ച് ഒാടിരക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്തുടർന്നാണ് ഇയാളെ കീഴടക്കിയത്. ഇയാൾ ഉപേക്ഷിച്ച കവറിൽനിന്ന് 4.100 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആന്ധ്രപ്രദേശിൽനിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചുെകാടുക്കുന്നയാളാെണന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപ വിലവരും. ഒന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് െചയ്തു. െറയിൽവേ സംരക്ഷണ സേന എസ്.െഎമാരായ കെ.എം. നിഷാന്ത്, കെ. ശ്രീനിവാസൻ, എ.എസ്.െഎ എം. അപ്പുട്ടി, സി.പി.ഒമാരായ സജീവൻ, നാസർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.