'മാധ്യമം' വാർത്ത തുണയായി നൗഫലി​െൻറ കുടുംബത്തിന്​ പ്രവാസിയുടെ കൈത്താങ്ങ്​

ഈങ്ങാപ്പുഴ (കോഴിക്കോട്): കരൾരോഗം ബാധിച്ച് കിടപ്പിലായ നൗഫലി​െൻറ കുടുംബത്തിന് കൈത്താങ്ങുമായി പ്രവാസി യുവാവ്. ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലാണ്. കുടുബത്തി​െൻറ പട്ടിണി മാറ്റാൻ ചുരത്തിൽ പായസവും ഉന്നക്കായയും വിൽക്കുന്ന നൗഫലി​െൻറ മക്കളായ 14കാരൻ ഫാസിലി​െൻറയും അനുജൻ ഇർഫാ​െൻറയും ദൈന്യകഥ 'മാധ്യമം' പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പ്രവാസിയുടെ സഹായ ഹസ്തം. ജിദ്ദയിൽ ജോലിചെയ്യുന്ന വേങ്ങാത്തറമ്മൽ ശമീം അബ്ദുറഹ്മാനാണ് 50,000 രൂപ നൽകിയത്. ശമീം അയച്ച ചെക്ക് മാതാവ് ഷിംല അബ്ദുറഹ്മാൻ നൗഫലി​െൻറ വീട്ടിലെത്തി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.