ചെന്നൈ: തമിഴകത്ത് രാജ്ഞിയായി വാണ ജയലളിതയുടെ പ്രാേയാഗിക രാഷ്ട്രീയത്തിനും, നിഗൂഢ സംഘമായ മണ്ണാർഗുഡി മാഫിയക്കും വിത്തുപാകിയ തന്ത്രങ്ങളുടെ കളിയാശാനാണ് മരുതപ്പാ നടരാജൻ. എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാൻ സവിേശഷ ത്രാണിയുണ്ടായിരുന്ന പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരൻ പിന്നിൽനിന്നാണ് കളികൾ നിയന്ത്രിച്ചത്. േലാബിയിങ്ങിന് പേരുകേട്ട നടരാജെൻറ വീടിനു മുന്നിൽ ഒാരോ തെരെഞ്ഞടുപ്പ് കാലത്തും നൂറുകണക്കിന് സ്ഥാനാർഥി മോഹികളാണ് കാത്തുകെട്ടി കിടന്നത്. കാര്യസാധ്യത്തിനായി ബിസിനസ് ഗ്രൂപ്പുകളും സ്ഥലം മാറ്റങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥരും ക്യൂ നിന്നു. 1989 മാർച്ചിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് ജയലളിത നൽകിയ കത്ത് സ്പീക്കറുടെ കൈവശം എത്താതിരിക്കുന്നതിൽ വരെ കഴിവുതെളിയിച്ചു. ഒരുകാലത്ത് കരുണാനിധിയുടെയും പിന്നീട് ജയലളിതയുടെയും വിശ്വസ്തനായിരുന്ന നടരാജൻ സാമ്പത്തിക നേട്ടങ്ങൾക്കായുള്ള പരക്കംപാച്ചിലിൽ പാർട്ടികെളയും നേതാക്കളെയും മാറിമാറി വരിച്ചു. പോയസ്ഗാർഡനിൽനിന്ന് എന്നേക്കുമായി പുറത്താക്കപ്പെട്ട നടരാജൻ വനവാസ കാലം അവസാനിച്ച് ജയലളിതയുടെ മൃതദേഹത്തിനരികെ തലയുയർത്തി നിൽക്കുന്നത് കണ്ട് തമിഴകം അന്ധാളിച്ചു. രാഷ്ട്രീയ തന്ത്രങ്ങളുടെ ഉസ്താദായ നടരാജെൻറ പഴയ കാലം ഉറച്ച ദ്രാവിഡ തമിഴ് ദേശീയ വാദിയുടേതാണ്. സിനിമ സാഹിത്യ മേഖലകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു നടരാജന്. 'പുതിയ പാറവൈ' മാസികയുടെ എഡിറ്ററായിരുന്ന അദ്ദേഹം വർഷത്തിെലാരിക്കൽ സാഹിത്യ സാംസ്കാരിക നായകരെ പെങ്കടുപ്പിച്ച് സമ്മേളനം നടത്തിയിരുന്നു. 'നെഞ്ചം സുമക്കും നിനവുകൾ' എന്നപേരിൽ തമിഴരസി മാസികയിൽ ആത്മകഥ എഴുതി. തമിഴിനു പുറമെ ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്തിരുന്നതിെൻറ സഹായത്താൽ കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ദേശീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. മുലായം സിങ്, മായാവതി തുടങ്ങി ഉത്തരേന്ത്യൻ നേതാക്കളുമായും ബന്ധം സൂക്ഷിച്ചു. തഞ്ചാവൂരിനടുത്ത വിലാറില്‍ ജനിച്ച നടരാജന്‍ ഹിന്ദിവിരുദ്ധ പ്രക്ഷേഭങ്ങളിൽ ഡി.എം.കെയുെട വിദ്യാര്‍ഥി വിഭാഗത്തിെൻറ െനടുനായകത്വം വഹിച്ചാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്. ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജോലി നഷ്ടപ്പെട്ടു. 1973ൽ ഡി.എം.കെ അധ്യക്ഷൻ കലൈജ്ഞർ കരുണാനിധിയാണ് നടരാജൻ- ശശികല വിവാഹം നടത്തിക്കൊടുത്തത്. അക്കാലത്ത് ചെന്നൈയില്‍ വിഡിയോ പാര്‍ലര്‍ നടത്തിയിരുന്ന ശശികലയെ നടരാജെൻറ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് വെല്ലൂരിൽ വെച്ച് പരിചയമുണ്ടായിരുന്ന ഐ.എ.എസ് ഓഫിസര്‍ ചന്ദ്രലേഖ, ജയലളിതക്ക് പരിചയപ്പെടുത്തിയത്. അന്നുമുതല്‍ ശശികലയുടെ നിയോഗം മറ്റൊന്നാവുകയായിരുന്നു. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിെൻറ ആരംഭദശയില്‍ നടരാജനായിരുന്നു പ്രധാന ഉപദേശകരില്‍ ഒരാള്‍. 1989ലെ തെരഞ്ഞെടുപ്പില്‍ ജയലളിത ഗ്രൂപ്പിെൻറ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപങ്കു വഹിച്ചിരുന്നതും നടരാജനായിരുന്നു. എം.ജി.ആറിനു ശേഷം 1991ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിചയമില്ലാത്ത ജയലളിതക്ക് ഉപദേശങ്ങള്‍ നല്‍കിയതും നടരാജനായിരുന്നു. അതോടെ അധികാരത്തിെൻറ മറ്റൊരു കേന്ദ്രമായി പതുക്കെ ശശികലയും നടരാജനും മാറി. മണ്ണാർഗുഡി മാഫിയ എന്ന പേരില്‍ കുടുംബം അറിയപ്പെടാന്‍ തുടങ്ങി. ശശികലയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട സംഘത്തെ സമാന്തര ഭരണ കേന്ദ്രമാക്കി പടർത്തി. െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റങ്ങൾ നിശ്ചയിച്ചത് അക്കാലത്ത് നടരാജനാണ്. രാജ്യമാകമാനം വൻ ബിസിനസുകൾ കെട്ടിപ്പൊക്കി. സ്വന്തം കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്താനും നടരാജൻ ശ്രദ്ധിച്ചു. എന്നാല്‍, അമിതമായ ഇടപെടല്‍ മൂലം നടരാജന്‍ വൈകാതെത്തന്നെ ജയലളിതയുടെ അപ്രീതി പിടിച്ചുപറ്റി. തുടര്‍ന്ന് പോയസ്ഗാര്‍ഡനിലെ വീട്ടില്‍നിന്ന് നടരാജനെ ജയലളിത പുറത്താക്കി. വര്‍ഷങ്ങളായി പൊതുരംഗത്തുനിന്ന് മാറിനിന്ന നടരാജന്‍ പിന്നീട് ജയലളിതയുടെ മരണശേഷമാണ് വീണ്ടും സജീവമാകാന്‍ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.