നാദാപുരം പ്രവാസി ലീഗ് പ്രയാണം^2018 ആരംഭിച്ചു

നാദാപുരം പ്രവാസി ലീഗ് പ്രയാണം-2018 ആരംഭിച്ചു നാദാപുരം: നിയോജകമണ്ഡലം പ്രവാസി ലീഗി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രയാണം-2018 ആരംഭിച്ചു. മണ്ഡലത്തിലെ തിരിച്ചെത്തിയ പ്രവാസികൾക്കുവേണ്ടി നടപ്പാക്കുന്ന പ്രവാസി ക്ഷേമ സഭ, പ്രവാസി സുരക്ഷ, വെബ്സൈറ്റ് പോർട്ടൽ, പ്രവാസി പ്രിവിലേജ് കാർഡ് തുടങ്ങിയവയുടെ ഔദ്യോഗിേകാദ്ഘാടനം എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന പ്രവാസി സംഗമത്തിൽ മുസ്ലിംലീഗ് ജില്ല അധ്യക്ഷൻ ഉമ്മർ പാണ്ടികശാല നിർവഹിച്ചു. മണ്ഡലം പ്രവാസി ലീഗ് പ്രസിഡൻറ് സി.പി. സലാം അധ്യക്ഷത വഹിച്ചു. എസ്.വി. അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തുകയും റഷീദ് വെങ്ങളം ഐ.ഡി കാർഡ് പ്രകാശനം ചെയ്യുകയും ചെയ്തു. ഒരുവർഷം നീളുന്ന ജനസേവ പ്രവർത്തനങ്ങൾ യോഗത്തിൽ സിദ്ദീഖ് വെള്ളിയോട് അവതരിപ്പിച്ചു. കെ.പി. ഇമ്പിച്ചി മമ്മു ഹാജി, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്, വി.വി. മുഹമ്മദലി, ടി.കെ. അമ്മദ്, വി.പി. കുഞ്ഞബ്‌ദുല്ല, കെ.കെ. നവാസ്, ചുണ്ടയിൽ മുഹമ്മദ്, യു.പി. മൂസ, പി. കുഞ്ഞാലി ഹാജി, പി. കാസിം, മുക്കുമ്മൽ അമ്മദ് ഹാജി, ടി. ഷാഫി, യൂനുസ് ഹാജി അടുക്കത്ത്, പി.കെ. സുബൈർ, നസീർ വളയം, ടി.പി.എം. തങ്ങൾ, വി. അഷ്‌റഫ് ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.എ. റഹ്മാൻ സ്വാഗതവും കാട്ടിൽ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു. ഡോ. ബി.എം. മുഹ്‌സിൻ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.