ജനകീയ കൂട്ടായ്മ നടത്തി

വടകര: പൊലീസും സി.പി.എമ്മും ചേര്‍ന്ന് നടത്തുന്ന അക്രമത്തിനും കള്ളക്കേസുകള്‍ക്കുമെതിരെയും സി.പി.എം ഭരണം കൈയാളുന്ന ചോറോട് സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ കെ.കെ. സദാശിവനെതിരെ ബാങ്ക് സ്വീകരിച്ച പ്രതികാര നടപടിയിലും പ്രതിഷേധിച്ച് കൈനാട്ടിയില്‍ വിവിധ കക്ഷികളുടെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വടകര മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളായി തരംതാണതായി അദ്ദേഹം പറഞ്ഞു. സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. ഐ. മൂസ, കെ.കെ. രമ, റിജേഷ് അരവിന്ദ്, സി.കെ. മൊയ്തു, കൂടാളി അശോകൻ, കെ.പി. കരുണൻ, പുറന്തോടത്ത് സുകുമാരൻ, ഷംസുദ്ദീന്‍ കൈനാട്ടി, വി.പി. ശശി, ഹാഷിം കാളംകുളത്ത് എന്നിവര്‍ സംസാരിച്ചു. ഇന്നലെകളുടെ പാഠങ്ങള്‍ തേടി കാരണവര്‍ സംഗമം വടകര: വില്യാപ്പള്ളി പ്രദേശത്തി‍​െൻറ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടുത്തി ഖത്തര്‍ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പുറത്തിറക്കുന്ന 'താളിയോല ഒരു വില്യാപ്പള്ളി വൃത്താന്തം' എന്ന പുസ്തകത്തി‍​െൻറ വിവരശേഖരണാർഥം പഴയ തലമുറയെ പെങ്കടുപ്പിച്ച് മയ്യന്നൂരില്‍ ബുധനാഴ്ച 'കാരണവര്‍ സംഗമം' സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് മയ്യന്നൂര്‍ മഠത്തില്‍ തറവാട്ടു മുറ്റത്ത് നടത്തുന്ന പരിപാടിയില്‍ പഴയ തലമുറയിലെ അമ്പതോളം കാരണവന്മാര്‍ സംബന്ധിക്കും. പരിപാടി സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനന്‍ അധ്യക്ഷത വഹിക്കും. എം.സി. വടകര മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 11 മണി മുതല്‍ ഒരു മണി വരെ പഴയ തലമുറയില്‍പെട്ടവരുടെ സംഗമം നടത്തും. പ്രോജക്ട് കോഒാഡിനേറ്റര്‍ മുനീര്‍ മംഗലാട് കാരണവര്‍ ചര്‍ച്ച നിയന്ത്രിക്കും. ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളും വിവരങ്ങളും കൂടി ഉള്‍പ്പെടുത്തിയാവും താളിയോല പുറത്തിറങ്ങുക. വില്യാപ്പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട സമ്പൂര്‍ണമായ ഒരു പുസ്തകം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഏറെ ചരിത്രപ്രധാന്യമുള്ള പ്രദേശമായിട്ടു കൂടിയാണിത്. ഈ സാഹചര്യത്തിലാണ് കൂട്ടായ സംരംഭമെന്ന നിലക്ക് എം.ജെ ഖത്തര്‍ ചാപ്റ്റര്‍ മുന്‍കൈയെടുത്ത് ഗ്രന്ഥരചന നടത്തുന്നത്. ചരിത്ര വിവരശേഖരണാർഥം മേയ് മാസത്തില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി, ആർ. യൂസുഫ് ഹാജി, യൂസുഫ് മലയിൽ, അസീസ് കപ്പി‍​െൻറവിട, വി. മുനീര്‍ എന്നിവര്‍ അറിയിച്ചു. ക്യാമ്പ് നടത്തി വടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും (ഹസന്‍കോയ വിഭാഗം) ഫുഡ് സേഫ്റ്റി വകുപ്പും സംയുക്തമായി വ്യാപാരികള്‍ക്കായി ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ (എഫ്.എസ്.എസ്.ഐ) ക്യാമ്പ് നടത്തി. ജില്ല സെക്രട്ടറി സുധാകരന്‍ നടക്കാവ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഒ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. രഞ്ജിത്ത്, ഷനിൽ, സുധാകരൻ, രമ്യ, നൗഷിന എന്നിവര്‍ ക്ലാസെടുത്തു. സെക്രട്ടറി ഷൗക്കത്ത് ഭാരത്, ഉമ്മര്‍കുട്ടി, ഹെന്നാസ് നാസർ, രാജേഷ് ഗുരുക്കൾ, കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.