പ്രകൃതിക്കുവേണ്ടി ഒറ്റയാൾ പോരാട്ടവുമായി അബ്​ദുല്ല

നാദാപുരം: പരിസ്ഥിതി നാശത്തിനും കൈയേറ്റത്തിനുമെതിരെ അബ്ദുല്ലയുടെ ഒറ്റയാൾ പോരാട്ടത്തിന് അറുതിയില്ല. തെളിനീരൊഴുകുന്ന തോടുകളും അരുവികളും കുളങ്ങളും വിവിധതരം സസ്യങ്ങളും ജീവികളും നിറഞ്ഞുനിൽക്കുന്ന ആവാസവ്യവസ്ഥയുടെ സമൃദ്ധമായ സമ്മേളനമാണ് ഇദ്ദേഹത്തി​െൻറ മനസ്സുനിറയെ. ആരെ കണ്ടാലും ഇയാൾക്ക് ഉരിയാടാനുള്ളത് ഇതേക്കുറിച്ചുമാത്രം. തോടുകളെയും തണ്ണീർത്തടങ്ങളെയും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമാക്കി മാറ്റുന്നതിനെതിരെ നാടുനീളെ ബോധവത്കരണം നടത്താൻ തുടങ്ങിയിട്ട് കാലമേറെയായി. കനാൽവെള്ളം അധികൃതരുടെ പിടിപ്പുകേടുമൂലം തോടുകൾ വഴി ഒഴുകി ആർക്കും പ്രയോജനമില്ലാതെ നഷ്ടമാകുന്നതിനെതിരെയും അബ്ദുല്ല വാചാലനാകും. േതാടുകൾക്ക് ഇടവിട്ട് തടയണകളും ചീർപ്പുകളും നിർമിച്ച് ജലനഷ്ടം കുറക്കണമെന്നാണ് ഇയാളുടെ അഭിപ്രായം. 65 പിന്നിട്ട അബ്ദുല്ലക്ക് ജോലി കന്നുകാലി കച്ചവടമാണ്. നേരത്തേ കുറച്ചുകാലം ഗൾഫിൽ ജോലിനോക്കിയിരുന്നു. അറവുമൃഗങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ജോലി തുടങ്ങിയിട്ട് വർഷങ്ങളായി. വർഷങ്ങളുടെ പരന്ന വായനയിലൂടെ ലഭിച്ച ഭാഷാശുദ്ധിയും വിശകലന കഴിവുമാണ് അബ്ദുല്ലയുടെ മുതൽക്കൂട്ട്. ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ല. എന്നാൽ, സാംസ്കാരിക രാഷ്ട്രീയരംഗത്തെ എല്ലാ ചലനങ്ങളെക്കുറിച്ചും നന്നായി സംസാരിക്കും. താളപ്പിഴകളോടെയുള്ള നാടി​െൻറ പോക്കിനെക്കുറിച്ച് പലപ്പോഴും ആത്മഗതം കൊള്ളും. എന്നാലും താനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഇതിനും ആരെങ്കിലും വേണ്ടേ? മരിക്കുംവരെ പ്രകൃതിക്കുവേണ്ടിയുള്ള കർമപാതയിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പറയുന്നു. പ്രകൃതിയില്ലാതെ നമുക്കെങ്ങനെ നിലനിൽക്കാനാവും? അബ്ദുല്ല ചോദിക്കുന്നു. പ്രകൃതിസ്നേഹത്തിലെ കടുംപിടിത്തം നിലപാടുകളിലും അദ്ദേഹം ഉറച്ചുപ്രകടിപ്പിക്കുന്നു. ............................??????????????????????
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.