സി ഡിവിഷന്‍ ഫുട്ബാൾ: ജില്ല പൊലീസും സാമൂതിരി സ്‌കൂളും ഫൈനലില്‍

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ 'ഡ്രോപ്‌സ്' സി ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ ജില്ല പൊലീസും സാമൂതിരി ഹയർ സെക്കന്‍ഡറി സ്‌കൂളും ഫൈനലിലെത്തി. പൊലീസ് ടീം സെമിഫൈനലിൽ 2-1ന് ജൂനിയര്‍ യൂത്ത്‌സിനെ പരാജയപ്പെടുത്തി. നല്ലളം ഫുട്ബാള്‍ അക്കാദമിയെ ടൈബ്രേക്കറില്‍ 5-3ന് കീഴടക്കിയാണ് സാമൂതിരി സ്കൂൾ കലാശക്കളിക്ക് അർഹരായത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലായിരുന്നു. വ്യാഴാഴ്ചയാണ് ഫൈനൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.