ഭൂമി തട്ടിയെടുത്തെന്ന്: തിരുവമ്പാടിയിലെ സ്വകാര്യ പണമിടപാടുകാര​െൻറ വീട്ടുപടിക്കൽ ദമ്പതികളുടെ കുത്തിയിരിപ്പ്

തിരുവമ്പാടി: ഭൂമി തട്ടിയെടുത്തെന്ന പരാതിയുമായി തിരുവമ്പാടിയിലെ സ്വകാര്യ പണമിടപാടുകാര​െൻറ വീട്ടുപടിക്കൽ ദമ്പതികളുടെ കുത്തിയിരിപ്പ് സമരം. താമരശ്ശേരി വാവാട് പോർങ്ങോട്ടൂർ ഓടങ്ങൽ അനിലും ഭാര്യ റീനയുമാണ് തിരുവമ്പാടി പള്ളിക്കുന്നേൽ ഫ്രാൻസിസി​െൻറ വീടിനുമുന്നിൽ കുത്തിയിരിക്കുന്നത്. 40 ലക്ഷത്തിലധികം വിലവരുന്ന ഭൂമി ഫ്രാൻസിസ് തട്ടിയെടുത്തതായാണ് പരാതി. സ്ഥലം വിട്ടുകിട്ടുന്നതിന് മൂന്നു വർഷമായി കേസുമായി നടക്കുകയാണ് ദമ്പതികൾ. വർഷങ്ങളായി ഇയാൾ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ദമ്പതികൾ പറയുന്നു. മകളുടെ വിവാഹത്തിന് പണം നൽകാമെന്ന് പറഞ്ഞാണ് വാവാട് വില്ലേജിലെ സ്ഥലവും കെട്ടിടവും ഫ്രാൻസിസ് എഴുതിവാങ്ങിയതെന്ന് താമരശ്ശേരി ഡിവൈ.എസ്.പിക്ക് ഇവർ നൽകിയ പരാതിയിലുണ്ട്. മുമ്പ് പത്ത് സ​െൻറ് സ്ഥലം പണയപ്പെടുത്തി പണം വാങ്ങുകയും മുതലും പലിശയും അടച്ച് തീർത്തപ്പോൾ സ്ഥലം തിരികെ രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തിരുന്നു. ഈ വിശ്വാസത്തിലാണ് വീണ്ടും സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയതത്രെ. എന്നാൽ, ഇത്തവണ പണം തരാതെ ഫ്രാൻസിസ് കബളിപ്പിച്ചെന്നാണ് പരാതി. പല തവണ സമീപിച്ചിട്ടും പണം കിട്ടിയില്ല. ഭൂമി തിരികെ എഴുതിത്തരാൻ തയാറായില്ല. പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമില്ലാതായതോടെയാണ് ദമ്പതികൾ സമരത്തിനിറങ്ങിയത്. ഫ്രാൻസിസി​െൻറ വീട് പൂട്ടിയ നിലയിലാണ്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. താമരശ്ശേരി ഡിവൈ.എസ്.പിക്ക് ദമ്പതികൾ നൽകിയ പരാതിയിൽ വ്യക്തമായ വിവരങ്ങളില്ലാത്തതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് തിരുവമ്പാടി എസ്.ഐ എം. സനൽരാജ് പറഞ്ഞു. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.