രാഷ്​ട്രീയവത്​കരണം വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കി -കെ.എസ്​.ടി.യു

കോഴിക്കോട്: സർക്കാറി​െൻറ രാഷ്ട്രീയവത്കരണം വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചെന്ന് എ.കെ.എസ്.ടി.യു പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തിൽ കെ.എസ്.ടി.യു സംസ്ഥാന കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയും സർക്കാറും പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്നുവെന്നല്ലാതെ പ്രായോഗിക നടപടികളുണ്ടാവുന്നില്ല. വിദ്യാഭ്യാസ വകുപ്പി​െൻറ വിവിധ ഏജൻസികളിൽ പാർട്ടിക്കാരെയും ആളുകളെയും തിരുകിക്കയറ്റി രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ അധ്യാപകസമൂഹം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, വി.കെ. മൂസ, അബ്ദുല്ല വാവൂർ, എ.സി. അത്താഉല്ല, യൂസഫ് ചേലപ്പിള്ളി, ബഷീർ ചെറിയാണ്ടി, പി.കെ.എം. ഷഹീദ്, പി.കെ. അസീസ്, എം. അഹമ്മദ്, പി.പി. മുഹമ്മദ്, പി.ടി.എം. ഷറഫുന്നീസ, എം.എം. ജുജുമോൻ, കരീം പടുകുണ്ടിൽ, എസ്. സിറാജ്, പി.വി. ഹുസൈൻ, ഒ.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.