കോഴിക്കോട്: ജില്ല പഞ്ചായത്ത് മുഖേന പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. സ്ത്രീകൾക്ക് ഓട്ടോറിക്ഷ, പി.ആർ.ടി.സി മുഖേന വനിതകൾക്ക് പരിശീലനം, സ്കിൽ െഡവലപ്മെൻറ് സെൻറർ മുഖേന പരിശീലനം, വിദ്യാർഥികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്, വിദേശ ജോലിക്ക് പോകുന്നവർക്കുള്ള ധനസഹായം എന്നീ പദ്ധതികളാണ് ആരംഭിച്ചത്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി ജില്ല പഞ്ചായത്തിെൻറ പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞെന്നും പഞ്ചായത്തിെൻറ പുതിയ ബജറ്റിൽ പട്ടിക വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ല പട്ടികജാതി ഓഫിസർ കെ.ജെ. മൈക്കിൾ, സുജാത മനക്കൽ, എ.എം. വേലായുധൻ, മുക്കം മുഹമ്മദ്, രജനി തടത്തിൽ, ഡി. ഫിലിപ് എന്നിവർ സംസാരിച്ചു. ലോക ജലദിനം: ബോധവത്കരണം കോഴിക്കോട്: ലോക ജലദിനത്തോടനുബന്ധിച്ച് ഇൗ മാസം 22ന് ജലവിഭവ വിനിയോഗ കേന്ദ്രത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക സ്ഥാപന കൂട്ടായ്മയായ നിർമാണിെൻറ സഹകരണത്തോടെ നടത്തുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. പാലാഴിക്കടുത്ത മേതാട്ട്താഴം കുളം നവീകരണ സാധ്യത സി.ഡബ്ല്യു.ആർ.ഡി.എം ഉദ്യോഗസ്ഥർ അവലോകനം ചെയ്യും. മൊബൈൽ പരീക്ഷണ ശാല ഉപയോഗിച്ച് കുളത്തിലെ ജലത്തിെൻറ ഗുണനിലവാരം വിലയിരുത്തും. ഒളവണ്ണ പഞ്ചായത്തിലെ കൊട്ടെക്കാവ് പ്രദേശത്തെ രണ്ടു കിണറുകളുടെ പുനരുദ്ധാരണ പ്രവൃത്തിയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.