ചെങ്ങോടുമല സംരക്ഷണ സദസ്സ്​ നടത്തി

കോഴിക്കോട്: പരിസ്ഥിതി ദുർബലപ്രദേശമാണെന്ന് അസിസ്റ്റൻറ് കലക്ടറടക്കം റിപ്പോർട്ട് ചെയ്ത ചെങ്ങോടുമലയിലെ ഖനനനീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സദസ്സ് നടത്തി. കോട്ടൂർ, നൊച്ചാട്, കായണ്ണ, നടുവണ്ണൂർ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പദ്ധതിക്കെതിരെ വെള്ളിയൂർ എ.യു.പി സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്. യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. വി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, ഡോ. കെ.വി. തോമസ്, എം.എ. ജോൺസൺ, ശേഖർ, െഎസക് ഇൗപ്പൻ, പി.കെ. ശശിധരൻ, മധുസൂദനൻ വേട്ടുണ്ട, കെ.പി. പ്രകാശൻ, മധു കൂട്ടാലിട എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദലി, ബിജു നരയംകുളം എന്നിവർ നേതൃത്വം നൽകി. കെ.സി. മജീദ് മാസ്റ്റർ സ്വാഗതവും ടി.കെ. നൗഷാദ് നന്ദിയും പറഞ്ഞു. ഫോേട്ടാ:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.