അമ്പലക്കുളങ്ങരയിൽ സ്ഫേടനം തുടർക്കഥ; ഇതുവരെ ഇരയായത് മൂന്നുപേർ

കുറ്റ്യാടി: വെള്ളിഴാഴ്ച പൈപ്പ് ബോംബ് പൊട്ടി ഇതരസംസ്ഥാനക്കാരനായ ആക്രി തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തോടെ അമ്പലക്കുളങ്ങരയിൽ ബോംബ് സ്ഫോടനത്തിന് ഇരയാവുന്നവരുടെ എണ്ണം മൂന്നായി. ആർ.എസ്.എസ് പ്രവർത്തകനാണ് ആദ്യ ഇര. 1994 നവംബർ 26ന് സി.പി.എം-ബി.ജെ.പി സംഘർഷത്തിനിടയിൽ നാട്ടുകാരനായ എം.പി. കുമാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ചിരുന്നു. കേസിൽ ഏതാനും സി.പി.എം പ്രവർത്തകരെ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് 2004ൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് നിട്ടൂർ സ്വദേശിയായ സി.പി.എം പ്രവർത്തകൻ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് മരണം എന്നാണ് കേസ്. അന്ന് സ്ഫോടനം ഉണ്ടായതിനടുത്താണ് ശനിയാഴ്ച പൊട്ടിത്തെറിയുണ്ടായ ആക്രിക്കട. അതിനിടെ ആക്രിക്കടയിൽ പൊട്ടിത്തെറിച്ച പൈപ്പ് ബോംബ് എവിടെനിന്നാണ് എത്തിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവി​െൻറ മൊഴിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.