ആസിമിനെ ആശ്വസിപ്പിച്ച്​ വിശ്വ ഫോ​േട്ടാഗ്രാഫർ

പയ്യോളി: രാവിലെ പത്രം നോക്കിയിരുന്നപ്പോൾ ആസിമിനും മോഹം. പത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വിശ്വപ്രസിദ്ധ ഫോേട്ടാഗ്രാഫർ നിക് ഉട്ടിനെ കാണണം. ജന്മന രണ്ടു കൈക്കും കാലിനും വൈകല്യമുള്ള കുട്ടിയാണ് ആസിം. ഇപ്പോൾ പഠിക്കുന്ന കൊടുവള്ളി വെളിമണ്ണ സ്‌കൂളിൽ എഴാം തരം വരേയുള്ളു പഠനസൗകര്യം. ഈ വിദ്യാലയം ഹൈസ്‌കൂളായി ഉയർത്താൻ സകല മേഖലയിലെ പ്രമുഖരെയും സന്ദർശിച്ചുള്ള കാമ്പയി​െൻറ ഭാഗമായാണ് വിഖ്യാത ഫോട്ടോഗ്രാഫറെ കാണണം എന്ന ആഗ്രഹം പങ്കുവെച്ചത്. തുടർന്ന് സന്നദ്ധ പ്രവർത്തകർ ആസിമിനെ നിക് ഉട്ട് സന്ദർശനം നടത്തുന്ന വടകര ക്രാഫ്റ്റ് വില്ലേജിൽ എത്തിക്കുകയായിരുന്നു. നിക് ഉട്ട് അദ്ദേഹത്തി​െൻറ കാമറയിൽ ജാസിമിനെ പകർത്തുകയും ചെയ്തു. തിരുവനന്തപുരത്ത് എത്തുമ്പോൾ സ്കൂൾ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം എന്ന് നിക് ഉറപ്പും നൽകി. പിതാവ് സഹീദ് യമാനി സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ, ഷമീർ വെളിമണ്ണ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. പടം ct 50 നിക് ഉട്ട് ആസിമിനൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.