ചെങ്ങോടുമല ഖനനത്തിനെതിരെ വിവിധ സംഘടനകൾ രംഗത്ത്

കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിനെതിരെ കൂടുതൽ സംഘടനകൾ രംഗത്ത്. ഖനനം അനുവദിക്കരുതെന്ന് ജനശ്രീ കോട്ടൂർ മണ്ഡലം സഭ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയിൽ ഖനനം നടന്നാൽ അത് ഗ്രാമീണ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂനിയൻ ചെയർമാൻ സുനിൽകുമാർ, സെക്രട്ടറി പി.സി. മുഹമ്മദ്, സി.എച്ച്. സുരേന്ദ്രൻ, ഷൈജു പൂനത്ത്, ഗോവിന്ദൻകുട്ടി, പ്രദീപൻ കോട്ടൂർ, മുഹമ്മദലി പൂനത്ത്, റൈന ബാബു എന്നിവർ സംസാരിച്ചു. കായണ്ണ: നരയംകുളം എൻ.എസ്.എസ് കരയോഗത്തിലെ ശ്രീവത്സം സ്വയം സഹായ സംഘം ചെങ്ങോടുമല ഖനനത്തിനെതിരെ പ്രമേയം പാസാക്കി. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഖനനാനുമതി റദ്ദാക്കണമെന്ന് വാർഷിക യോഗം ആവശ്യപ്പെട്ടു. മൂന്നാം വാർഷിക സമ്മേളനം കൊയിലാണ്ടി താലൂക്ക് യൂനിയൻ പ്രസിഡൻറ് കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി ടി.കെ. ദേവദാസൻ മുഖ്യപ്രഭാഷണം നടത്തി. ഷിജി പ്രസാദ്‌ അധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡൻറ് ഇ. രാമൻ നായർ, സെക്രട്ടറി കെ.പി. മോഹനൻ, വി.കെ. ദാമോദരൻ നായർ, വി.കെ. സാവിത്രി, പ്രസീന, പി.കെ. ബീന, കെ.കെ. സവിത തുടങ്ങിയവർ സംസാരിച്ചു. പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കരുതെന്ന് ഐ.എൻ.എൽ പേരാമ്പ്ര മണ്ഡലം പ്രവർത്തക സമിതി അധികൃതരോട് ആവശ്യപ്പെട്ടു. ഖനനം പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. എ.ടി.സി. അമ്മത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കെ.പി. ആലിക്കുട്ടി, നെല്യോട്ട് കുഞ്ഞമ്മദ്, വാഴയിൽ കുഞ്ഞിമൊയ്തി, വി.പി.കെ. തറുവയ് ഹാജി, വി. മൊയ്തു പാലേരി, അബ്ദുല്ല ഹാജി, റഷീദ് വിളയാട്ട് കണ്ടിമുക്ക്, എന്നിവർ സംസാരിച്ചു. വി.ടി.കെ. സമദ് സ്വാഗതം പറഞ്ഞു. പെരുമ്പാമ്പിനെ പിടികൂടി പേരാമ്പ്ര: കൂത്താളി മുണ്ടോട്ടില്‍ കനാലിനു സമീപത്തുനിന്ന് മൂന്നു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയോടെ സമീപത്തെ പറമ്പില്‍ തേങ്ങ പറിക്കുന്ന തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. പെരുവണ്ണാമൂഴിയില്‍നിന്ന് പാമ്പ് നിരീക്ഷകന്‍ സുരേന്ദ്രന്‍ കള്ളാട് എത്തിയാണ് ഇതിനെ പിടികൂടിയത്. 27 കിലോഗ്രാം തൂക്കമുള്ള പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.