കോഴിക്കോട്ടുനിന്ന്​ ഹജ്ജ്​​ വിമാനം ................................ മന്ത്രി നഖ്​വിയുടെ നിലപാടുമാറ്റം നീതീകരിക്കാനാവില്ല ^ഹജ്ജ്​​ കമ്മിറ്റി ചെയർമാൻ

കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാനം ................................ മന്ത്രി നഖ്വിയുടെ നിലപാടുമാറ്റം നീതീകരിക്കാനാവില്ല -ഹജ്ജ് കമ്മിറ്റി ചെയർമാൻ കോഴിക്കോട്: കരിപ്പൂരിൽനിന്ന് ഹജ്ജ് വിമാന സർവിസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നിലപാട് നീതീകരിക്കാനാവില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി വ്യക്തമാക്കി. ഹജ്ജ് ഹൗസ് ഉൾപ്പെടെ ഹജ്ജ് ക്യാമ്പിനുള്ള എല്ലാ സൗകര്യങ്ങളും കോഴിക്കോട്ടാണുള്ളത്. ഹജ്ജ് ഹൗസും അത് നിലകൊള്ളുന്ന വിശാല കോമ്പൗണ്ടും മുസ്ലിം സമുദായത്തിലെ സുമനസ്സുകളുടെയും തീർഥാടകരുടെയും വഖഫും സംഭാവനയും ഉപയോഗപ്പെടുത്തി നിർമിച്ചതാണ്. വഖഫ് ചെയ്യപ്പെട്ട സ്ഥലവും കെട്ടിടവും ശൂന്യമാക്കി എംബാർക്കേഷൻ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാൻ ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. 2018 മുതൽ കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാനം കോഴിക്കോട് വിമാനത്താവളം വഴിയാക്കുമെന്ന് മന്ത്രി നഖ്വി നേരത്തേ നൽകിയ വാഗ്ദാനത്തി​െൻറ ലംഘനമാണ് പുതിയ നിലപാട്. റൺവേ ബലപ്പെടുത്തലി​െൻറ പേരിലാണ് എംബാർക്കേഷൻ താൽക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയത്. ഇൗ ജോലികൾ പൂർത്തിയായ സ്ഥിതിക്ക് കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സർവിസ് പുനരാരംഭിക്കുകയാണ് വേണ്ടത്. 400ലേറെ തീർഥാടകരുമായി വലിയ വിമാനങ്ങൾ ഇവിടെനിന്ന് വർഷങ്ങളോളം സർവിസ് നടത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മന്ത്രിയുടെ നിലപാടുമാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും തൊടിയൂർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.