വായു മലിനീകരണം: നിരീക്ഷണ സംവിധാനം വ്യാപകമാക്കണം ^ശിൽപശാല

വായു മലിനീകരണം: നിരീക്ഷണ സംവിധാനം വ്യാപകമാക്കണം -ശിൽപശാല വായു മലിനീകരണം: നിരീക്ഷണ സംവിധാനം വ്യാപകമാക്കണം -ശിൽപശാല കോഴിക്കോട്: അന്തരീക്ഷ വായുവി​െൻറ ഗുണമേന്മ കണ്ടെത്തി ഇടപെടാനുള്ള മോണിറ്ററിങ് സംവിധാനം വ്യാപകമാക്കണമെന്ന് കേരള നദീ സംരക്ഷണസമിതി ടൗൺഹാളിൽ സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് മനസ്സിലാവും വിധം മാലിന്യത്തി​െൻറ തോതും മറ്റും മോണിറ്ററിങ് കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. പരിസ്ഥിതി മുഴുവൻ നാശം നേരിടുന്ന കാലത്ത് രക്ഷപ്പെടാൻ അടിയന്തരമായി എന്തു ചെയ്യാനാവുമെന്ന് നോക്കാൻ മുന്നിട്ടിറങ്ങണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. എം.ജി.എസ്. നാരായണൻ ആവശ്യപ്പെട്ടു. ജീവിതം തന്നെ അസഹ്യമായ സ്ഥിതിയാണ്. മനുഷ്യ വർഗത്തി​െൻറ തന്നെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. നഗരത്തിലും നാട്ടിൻപുറത്തും ഒരുപോലെ ജീവിക്കാൻ പറ്റില്ലെന്ന സ്ഥിതിയാണ്. എല്ലാ മരുഷ്യെരയും ഒന്നിപ്പിച്ചുകൊണ്ടുള്ള ഭഗീരഥ പ്രയത്നമാണ് ഇക്കാര്യത്തിൽ ആവശ്യെമന്നും എം.ജി.എസ്. പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഡോ. എ. അച്യുതൻ, ഡോ. ജോർജ് കെ. വർഗീസ്, ഡോ. പി. ഷൈജു, ഡോ. ആർസു, ഡോ. പോൾ ജോസഫ്, എം.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. തായാട്ട് ബാലൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി.വി. രാജൻ സ്വാഗതവും ജയശങ്കർ കിളിയൻകണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.