പ്രധാനാധ്യാപക പ്രമോഷൻ: ആശങ്ക അസ്​ഥാനത്ത്

2018 ഫെബ്രുവരി 18ലെ സംസ്ഥാന സർക്കാർ ഉത്തരവിനെ, ടെസ്റ്റ് യോഗ്യത ഉള്ളവരെ മാത്രമേ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിക്കാൻ പരിഗണിക്കുകയുള്ളൂ എന്ന് ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നത് ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നു. എന്നാൽ, ഉത്തരവി​െൻറ ഇൗ വ്യാഖ്യാനം ശരിയല്ല. കെ.ഇ.ആർ 14ാം അധ്യായത്തിലെ റൂൾ 45 ബി (1) അനുസരിച്ച് പ്രൈമറി ഹെഡ്മാസ്റ്റർ പ്രമോഷന് ഇതുവരെ അക്കൗണ്ട് ടെസ്റ്റ് ലോവർ മതിയായിരുന്നു. ഇപ്പോൾ മുകളിൽ സൂചിപ്പിച്ച ഉത്തരവ് പ്രകാരം കെ.ഇ.ആർ കൂടി ബാധകമാക്കി എന്നേയുള്ളൂ. റൂൾ 45 ബി (4) അനുസരിച്ച് 50 വയസ്സ് തികഞ്ഞവർക്ക് ടെസ്റ്റ് യോഗ്യത വേണ്ടതില്ലെന്ന നിലവിലെ റൂളിൽ മാറ്റംവന്നിട്ടില്ല. 50 വയസ്സ് തികഞ്ഞ സീനിയർക്ക് ടെസ്റ്റ് യോഗ്യത ഇല്ലെങ്കിലും ടെസ്റ്റ് യോഗ്യതയുള്ള ജൂനിയറിനേക്കാൾ പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് പ്രഥമ പരിഗണനയുണ്ടെന്ന് സാരം. കെ.ബി.എം. സലീം റിട്ട. സീനിയർ എ.എ ഡി.പി.െഎ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.