ഇഡ്ഡലി തട്ടി​െൻറ തുളയിൽ വിരൽ കുടുങ്ങി; ഫയർഫോഴ്സ് ഊരിയെടുത്തു

കൊയിലാണ്ടി: സ്റ്റീലി​െൻറ ഇഡ്ഡലി തട്ടി​െൻറ തുളയിൽ കുടുങ്ങിയ നാലു വയസ്സുകാരിയുടെ കൈവിരൽ അഗ്നിശമനസേന പുറത്തെടുത്തു. അത്തോളി, വേളൂർ മേക്കോത്തു കുന്നുമ്മൽ സാദിഖി​െൻറ മകൾ അസ്മിതയുടെ വിരലാണ് കുടുങ്ങിയത്. വീട്ടുകാർക്കു എടുക്കാൻ കഴിയാതായേപ്പാൾ കൊയിലാണ്ടി അഗ്നിശമന യൂനിറ്റി​െൻറ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദി​െൻറ നേതൃത്വത്തിൽ അരമണിക്കൂർ പ്രയത്നിച്ച് കട്ടറി​െൻറ സഹായത്തോടെ ഇഡ്ഡലി തട്ട് മുറിച്ചുമാറ്റിയാണ് വിരൽ സുരക്ഷിതമായി പുറത്തെടുത്തത്. ലീഡിങ് ഫയർമാന്മാരായ കെ.ടി. രാജീവ്, പി.കെ. ബാബു, ഫയർമാന്മാരായ പ്രശാന്ത്, വിനീഷ്, നിഖിൽ, ഷിജിത്ത്, മുഹമ്മദ് ഗുൽസാദ്, ഹരിദാസൻ, ബാലൻ, സുരേഷ് കുമാർ എന്നിവരും പങ്കാളികളായി. photo: koy55.jpg ഇഡ്ഡലിത്തട്ടി​െൻറ തുളയിൽ കുടുങ്ങിയ വിരൽ അഗ്നിശമന സേന പുറത്തെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.