ചിത്രഗിരി ഗവ. ൈപ്രമറി സ്കൂൾ വാർഷികാഘോഷം ഇന്ന് തുടങ്ങും കൽപറ്റ: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വടുവൻചാൽ ചിത്രഗിരി ഗവ. ൈപ്രമറി സ്കൂളിെൻറ 55ാം വാർഷികാഘോഷം 'ഖയാൽ-2018'വെള്ളി, ശനി ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വോളിബാൾ ടൂർണമെേൻറാടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുക. ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് നാലുവരെ കുട്ടികളുടെ കലാവിരുന്ന് നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ചലച്ചിത്രതാരം അബുസലീം ഉദ്ഘാടനം ചെയ്യും. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സെയ്തലവി അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപിക പി.ആർ. ഉഷ റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കും. മികച്ച കർഷക ബിന്ദു രാജു, വ്യാപാരി വി.പി ഖാദർ, ബസ് ൈഡ്രവർ ടി. ശശി, ജീപ്പ് ൈഡ്രവർ മുഹമ്മദ് സക്കറിയ, ബസ് കണ്ടക്ടർ റോബിൻ ബേബി, ഓട്ടോൈഡ്രവർ ടി. വിനു, ദയ കുടുംബശ്രീ ചെല്ലംങ്കോട്, കല്ലിക്കെണി അംഗൻവാടി, കോമേഴ്സ് അധ്യാപക അസോസിയേഷൻ സംസ്ഥാനതല അവാർഡ് ജേതാവ് ഷിവി കൃഷ്ണൻ, നാഷനൽ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പി.എം. ഹാനിഷ്, ഫുട്ബാൾ താരം ജിതിൻ വർഗീസ്, ഐശ്വര്യ കുടുംബശ്രീ, നീലിമല അംഗൻവാടി, തണൽ, നീലിമല സംരക്ഷണ സമിതി എന്നിവരെയാണ് ആദരിക്കുക. വാർത്തസമ്മേളനത്തിൽ പി.ഒ. തോമസ്, എ.ജെ. തോമസ്, സി. അബ്ദുറഹ്മാൻ, എ. നൗഷാദ് എന്നിവർ പങ്കെടുത്തു. വില്ലേജ് ഒാഫിസ് മാർച്ച് അമ്പലവയൽ: ചീങ്ങേരി എസ്റ്റേറ്റിൽനിന്നും അനധികൃതമായി മരം മുറിച്ചുകടത്തുന്നതിനെതിരെ സി.പി.എം അമ്പലവയൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ വില്ലേജ് ഒാഫിസിലേക്ക് മാർച്ച് നടത്തി. മരം മുറിക്ക് അനുമതി നൽകിയ റവന്യു ഉദ്യോഗസ്ഥർക്കും ഉടമക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ്-റവന്യു മന്ത്രിമാർക്കും പരാതി നൽകി. സമരം സി.പി.എം ബത്തേരി ഏരിയ സെക്രട്ടറി ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ. രാജൻ അധ്യക്ഷത വഹിച്ചു. കെ.ജി. സുധീർ, അനിൽ പ്രമോദ്, കെ.ആർ. രാമകൃഷ്ണ എന്നിവർ സംസാരിച്ചു. എൻ.കെ. ജോർജ് മാസ്റ്റർ സ്വാഗതവും കെ.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. THUWDL8 സി.പി.എം അമ്പലവയൽ ലോക്കൽ കമ്മിറ്റി അമ്പലവയൽ വില്ലേജ് ഒാഫിസിലേക്ക് നടത്തിയ മാർച്ച് ബത്തേരി ഏരിയ സെക്രട്ടറി ബേബി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.