സ്​കൂൾ വിനോദയാത്രക്കിടെ മദ്യക്കടത്ത്​: പ്യൂണിനെതിരെ മാ​ത്രം നടപടി

*അധ്യാപകർക്കെതിരെ കമീഷ​െൻറയും ചൈൽഡ്ലൈനി​െൻറയും റിപ്പോർട്ടുകളിൽ പരാമർശമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഒഴിവാക്കി കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവ് ജി.യു.പി സ്കൂളിലെ വിനോദയാത്രക്കിെട മദ്യം കടത്തിയതുമായി ബന്ധപ്പെട്ട ആേരാപണത്തിൽ പ്യൂണിനെതിരെമാത്രം അച്ചടക്കനടപടി. പ്യൂണായ പി.സി. നിഥിനെ ആഴ്ചവട്ടം ജി.യു.പി സ്കൂളിലേക്ക് സ്ഥലംമാറ്റാനാണ് തീരുമാനം. പ്രാഥമിക നടപടി മാത്രമാണിതെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകി മറ്റ് അച്ചടക്കനടപടികൾ പിന്നീട് സ്വീകരിക്കുമെന്നും ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ) ഇ.കെ. സുരേഷ് കുമാർ പറഞ്ഞു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, താമരശ്ശേരി ഡി.ഇ.ഒ കുസുമം, എ.ഇ.ഒ മുഹമ്മദ് അബ്ബാസ് എന്നിവരടങ്ങിയ അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പി​െൻറ നടപടി. അധ്യാപകർക്കെതിരെ കമീഷ​െൻറയും ചൈൽഡ്ലൈനി​െൻറയും റിപ്പോർട്ടുകളിൽ പരാമർശമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. പ്യൂണി​െൻറ ബാഗിൽനിന്നാണ് മദ്യം ലഭിച്ചതെന്ന് കുട്ടികൾ മൊഴി നൽകിയതിനാലാണ് നിഥിനെതിരെമാത്രം നടപടിെയന്നാണ് വിശദീകരണം. ഭരണപക്ഷ അനുകൂല സംഘടനയിലെ പ്രവർത്തകരാണ് ആരോപണവിേധയരായ അധ്യാപകർ. ഇവരെ രക്ഷിക്കാൻ സംഘടനതലത്തിൽ അണിയറനീക്കവും സമ്മർദവും സജീവമായിരുന്നു. ഇൗ മാസം മൂന്നിന് കണ്ണൂർ വിസ്മയ പാർക്കിേലക്ക് സ്കൂളിൽനിന്ന് വിനോദയാത്ര പോയി തിരിച്ചുവരുേമ്പാൾ ബസിൽനിന്ന് മദ്യം ലഭിച്ചതായി കമീഷനും ചൈൽഡ്ലൈനും ബോധ്യപ്പെട്ടിരുന്നു. അഴിയൂർ ചെക്ക്പോസ്റ്റിലെ പതിവ് പരിശോധനക്കിടയിലാണ് കേരളത്തിൽ വിൽക്കുന്ന മദ്യം എക്ൈസസ് സംഘം ബസിൽനിന്ന് കണ്ടെടുത്തത്. പി.ടി.എ പ്രസിഡൻറിനെതിരെയും ചില കുട്ടികൾ മൊഴി നൽകിയിരുന്നു. കോടഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിലും അധ്യാപകരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴികൾ നൽകിയിരുന്നു. എന്നാൽ, അധ്യാപകരിൽനിന്ന് മദ്യം ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. ജില്ല ചൈൽഡ് വെൽഫയർ കമ്മിറ്റി കോടഞ്ചേരി പൊലീസിനോട് റിപ്പോർട്ടും തേടിയിരുന്നു. അധ്യാപകരെ ഒഴിവാക്കി, പ്യൂണിനെ ബലിയാടാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.