കോളറ: അതിജാഗ്രത വേണം ^ഡി.എം.ഒ

കോളറ: അതിജാഗ്രത വേണം -ഡി.എം.ഒ കോഴിക്കോട്: വേനൽ കടുത്തതോടെ ജലലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോളറയും വയറിളക്ക രോഗങ്ങളും പിടിപെടാൻ സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ പറഞ്ഞു. ജില്ലയിലെ മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും അടിയന്തര അവലോകന യോഗങ്ങൾ കൊയിലാണ്ടിയിലും കോഴിക്കോട്ടും നടത്തി. ആരോഗ്യ ജാഗ്രത-2018, ഹെൽത്തി കേരള ശുചിത്വ പരിശോധന, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തെ ശുചിത്വം ഉറപ്പുവരുത്താനുള്ള 'ഗരിമ' എന്നീ പദ്ധതികൾ വിശദമായി അവലോകനം ചെയ്തു. കൃത്യമായ ഇടവേളകളിൽ ഇതര സംസ്ഥാന തൊഴിലാളികളുെട വാസസ്ഥലങ്ങളിൽ പരിശോധന നടത്താനും ഭക്ഷണപാനീയങ്ങൾ തയാറാക്കി വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി നടപടി സ്വീകരിക്കാനും ജലത്തി​െൻറ ഗുണനിലവാര പരിേശാധന കർശനമായി നടത്താനും വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കാനും ഡി.എം.ഒ നിർദേശം നൽകി. വിബ്രിയോ കോളറ എന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന കോളറ പെെട്ടന്ന് പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധിയാണ്. രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾകൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനീകരിക്കപ്പെട്ട വെള്ളവും ആഹാരവും വഴിയാണ് രോഗപ്പകർച്ച സംഭവിക്കുന്നത്. രോഗം തിരിച്ചറിഞ്ഞ് ഉടൻ ചികിത്സിച്ചില്ലെങ്കിൽ 50 ശതമാനം മരണസാധ്യതയുണ്ട്. പെെട്ടന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളംപോലുള്ളതുമായ വയറിളക്കം, ഛർദി, നിർജലീകരണം, തളർന്നുകുഴഞ്ഞ അവസ്ഥ എന്നിവയാണ് ലക്ഷണങ്ങൾ. ശ്രദ്ധിക്കാം ഇവയെല്ലാം: അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ഒരാൾക്ക് വയറിളക്കത്തെ തുടർന്ന് ഗുരുതരമായ നിർജലീകരണം കാണുകയാണെങ്കിൽ കോളറ സംശയിക്കാം. അടുത്ത പ്രദേശങ്ങളിൽ കൂടുതൽ പേർക്ക് ഒന്നിച്ച് ഇത്തരം ലക്ഷണങ്ങൾ കാണുന്നത് അപകടസാധ്യതയാണ് വ്യക്തമാക്കുന്നത്. കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശത്ത് രണ്ടു വയസ്സിനു മുകളിലുള്ള ഒരു കുട്ടിക്ക് വയറിളക്കരോഗം ഉണ്ടാകുേമ്പാഴും കോളറ സംശയിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുക, കുടിവെള്ള പമ്പിങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിനുമുമ്പും കഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. വയറിളക്ക രോഗലക്ഷണം ആരംഭിച്ചാലുടൻ ആശുപത്രിയിൽ എത്തി ചികിത്സ തുടങ്ങുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.